അക്വ സംസ്ഥാന സെക്രട്ടറിയേറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന
കേരള ജല അതോറിറ്റിയിലെ സൂപ്രണ്ടിംഗ് എൻജിനീയർ/ഡെപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികയിലുള്ള ഓഫീസർമാരുടെ സ്ഥലമാറ്റ ഉത്തരവിൽ കേരള സർക്കാരിന്റെ സ്ഥലമാറ്റ മാനദണ്ഡങ്ങൾ പരിഗണിക്കാത്തതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നു. എക്സിക്യൂട്ടീവ് എൻജിനീയർ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരുടെ പ്രമോഷൻ, സ്ഥലമാറ്റം എന്നിവ ജലവിഭവ വകുപ്പ് നേരിട്ടാണ് നടത്തുന്നത്. എന്നാൽ കേരള സർക്കാരിന്റെ 2017 ലെ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ ഉത്...
