വാട്ടർ അതോറിറ്റിയെയും ജീവനക്കാരെയും ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) റീജിയണൽ കേന്ദ്രങ്ങളിൽ മാർച്ചും ധർണും നടത്തി. പത്ത് ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിച്ചിരുന്നത്.
- ശമ്പള പരിഷ്കരണത്തിലെ അപാകതകളും വിവേചനവും പരിഹരിക്കുക
- ജലജീവൻ പദ്ധതി നടത്തിപ്പിൽ ഫീൽഡ് ജീവനക്കാരെ ബലിയാടാക്കുന്ന ഉന്നതഉദ്യോഗസ്ഥരുടെ നടപടികൾ അവസാനിപ്പിക്കുക
- ജീവനക്കാരുടെ ജി.പി.എഫ്, എൻ.ആർഎ, ക്ലോഷർ, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയവ അടിയന്തിരമായി വിതരണം ചെയ്യുക
- പൊതുസ്ഥലംമാറ്റ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കുക
- സമയബന്ധിതമായി ഡിപിസി ചേരുന്നതിനും പ്രൊമോഷൻ നടത്തുന്നതിനും നടപടി സ്വീകരിക്കുക
- എ.ഡി.ബി സഹായത്തോടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കുടിവെള്ള പദ്ധതി ജനങ്ങൾക്കും ജീവനക്കാർക്കും ഉപകാരപ്രദമായ രീതിയിൽ സാങ്കേതികമികവോടെ നടപ്പാക്കുക
- പെൻഷൻ പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി നൽകിയ ഉറപ്പ് പാലിക്കുക
- ജെ.ജെ.എം പദ്ധതികളുടെ തുടർ പ്രവർത്തനത്തിന് നയം രൂപീകരിക്കുക
- സിവറേജ് വിഭാഗം ശാസ്ത്രീയമായി പുനഃസംഘടിപ്പിച്ചു കൊണ്ട് ശക്തിപ്പെടുത്തുക
- അക്കൗണ്ട്സ് മെമ്പർ ടെക്നിക്കൽ മെമ്പർ തസ്തികകളിൽ സ്ഥിരം നിയമനം ഉറപ്പാക്കുക. വിരമിച്ച സാങ്കേതിക അംഗത്തിന് കാലാവധി നീട്ടി നൽകിയ നടപടി റദ്ദാക്കുക
തിരുവനന്തപുരത്ത് കേന്ദ്ര കാര്യാലയത്തിന് മുന്നിൽ നടന്ന ധർണ കെ. ജി. ഒ. എ ജനറൽ സെക്രട്ടറി ഷാജഹാൻ ഉദ്ഘാടനം ചെയ്തു. അക്വ സംസ്ഥാന പ്രസിഡന്‍റ് തമ്പി. എസ് സമരത്തിനാധാരമായ വിഷയങ്ങൾ വിശദീകരിച്ചു. അക്വ വൈസ് പ്രസിഡന്‍റ് നിഷ ബി. വി. അധ്യക്ഷയായിരുന്നു. എൻ. ജി. ഒ യൂണിയൻ ജില്ലാ സെക്രട്ടറി സ. ബിജുരാജ്, കെ. എസ്. ഇ. ബി. ഒ. എ നേതാവ് ശ്രീജിത്ത്, കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സി. ഐ. ടി. യു സംസ്ഥാന ട്രഷറർ ഒ. ആർ. ഷാജി, അക്വ നേതാക്കളായ ജോയ് എച്ച് ജോൺസ്, ബൈജു വി, സരിതാ ഭാദുരി, ആനന്ദൻ എസ്, മുഹമ്മദ് അരാഫത്ത്, മണിമഞ്ജുഷ എന്നിവർ സംസാരിച്ചു. ഹസീബ്.എച്ച് സ്വാഗതവും അനിൽ. ആർ നന്ദിയും പറഞ്ഞു.
മധ്യ മേഖല ഓഫീസ് മാർച്ചും ധർണയും സിഐടിയു ജില്ലാ പ്രസിഡൻ്റ് സ. ജോൺ ഫെർണാണ്ടസ് EX MLA ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സ. തുളസീധരൻ അധ്യക്ഷനായ സമരത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ പ്രകാശ് ചന്ദ്രൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന ട്രഷറർ സ. രഞ്ചീവ് സമര വിശദീകരണം നടത്തി. അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് KWAEU സിഐടിയു ജില്ലാ സെക്രട്ടറി സ. സഗീർ, അക്വാ സംസ്ഥാന സെക്രട്ടറി സ. ശിഹാബ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സ. ശശിധരൻ നായർ, സ. സുനിൽ K J, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. സിന്ധു, പ്രദീപ് മോൻ വർഗീസ്, സ. അനൂപ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി സ. അബ്ദുൽ സത്താർ നന്ദി അറിയിച്ചു.
കോഴിക്കോട് ഉത്തര മേഖല ചീഫ് എഞ്ചിനീയർ ഓഫീസിലേക്ക് നടന്ന മാർച്ച് സിഐടിയു കോഴിക്കോട് ജില്ലാ സെക്രട്ടറി എം ഗിരീഷ് ഉദ്ഘാടനം ചെയ്തു. അക്വ ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇ എസ്, വാട്ടർ അതോറിറ്റി എംപ്ളോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എംബി രാജു , ബാബു എം എസ്, ജയേഷ് സിസി എന്നിവർ അഭിവാദ്യം ചെയ്ത് സംസൈരിച്ചു. ചടങ്ങിൽ അക്വ സംസ്ഥാന വൈസ് പ്രസിഡണ്ട് ഗിരീഷ് ബാബു കെ അദ്ധ്യക്ഷതവഹിച്ചു. സിനിത് പി സ്വാഗതവും , മഞ്ജുറാണി എം നന്ദിയും പറഞ്ഞു.
മൂന്ന് സമരകേന്ദ്രങ്ങളിലുമായി ഓഫീസർമാരുടെ വൻതോതിലുള്ള പങ്കാളിത്തം ആവേശകരമായ അനുഭവമായി മാറി.