
AKWAO CUP 2026 Cricket Tournament
കേരള വാട്ടർ അതോറിറ്റിയിലെ ഓഫീസർ സംഘടനയായ 'അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ്' (AKWAO - അക്വ), സെപ്റ്റംബർ 20, 21 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനത്ത് 15 വിവിധ വകുപ്പ് ടീമുകളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചു.
'AKWAO CUP - 2026' എന്ന പേരിൽ സംഘടിപ്പിച്ച ഈ ആദ്യ ടൂർണമെന്റ് വൻ വിജയമായിരുന്നു. വാട്ടർ അതോറിറ്റിയിലെ ഒരു സംഘടന വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ഒരു ക്രിക്കറ്റ് ടൂർണമെന്റ് നടത്തുന്നത് ഇതാദ്യമായാണ്. അക്വയുടെ കൊല്ലം ജില്ലാ കമ്മിറ്റിയാണ് ഏറെ ശ്രദ്ധേയമായ ഈ പരിപാടി സംഘടിപ്പിച്ചത്.
വാട്ടർ അതോറിറ്റിയിൽ നിന്ന് ചീഫ് എൻജിനീയർ മുതൽ ഒ.എ (OA) വരെയുള്ള ജീവനക്കാർ അണിനിരന്ന നാല് ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. ഇവർക്ക് ആദ്യമായി ഒരു സംസ്ഥാനതല ടൂർണമെന്റിന്റെ അനുഭവം ലഭ്യമാക്കാൻ ഇതിലൂടെ സാധിച്ചു. ഇതിൽ രണ്ട് ടീമുകൾ സെമി ഫൈനലിൽ എത്തി. മറ്റ് സർക്കാർ വകുപ്പുകളെ പ്രതിനിധീകരിച്ച് 11 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരച്ചത്.
മത്സരത്തിൽ ഇന്ത്യൻ റെയിൽവേയുടെ ടീം ജേതാക്കളും പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ടീം റണ്ണറപ്പുമായി. വാട്ടർ അതോറിറ്റിയുടെ 'KWA Reds', 'KWA 11' എന്നീ ടീമുകൾ രണ്ടാം റണ്ണറപ്പ് (2nd Runner-up) സ്ഥാനം നേടി.
