അക്വയുടെ നേതൃത്വത്തിൽ വാട്ടർ വർക്സ് ദിനം ആചരിച്ചു
തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്ന കുടിവെള്ള വിതരണ പദ്ധതിയായ വെലിങ്ഡൺ വാട്ടർ വർക്സ് കമ്മീഷൻ ചെയ്തിട്ട് 91 വർഷം തികഞ്ഞതിന്റെ ആചരണം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) യുടെ നേതൃത്വത്തിൽ നടത്തി. ശ്രീ വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം നടത്തി. വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ശ്രീ ബിനു ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ്...