
ധവള പത്രത്തിന്റെ പേരിൽ കേരളത്തിലെ ജല വിതരണത്തെ സ്വകാര്യവത്കരിക്കരുത് - അഡ്വ. കെ. അനിൽകുമാർ
കേരള സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന്റെ പേരിൽ കേരളത്തിലെ ജലവിതരണം സ്വകാര്യവത്കരിക്കരുതെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ പറഞ്ഞു. ധന മൂലധനത്തോട് പോരാടി കൊണ്ട് മാത്രമേ ജലവിതരണം പൊതുമേഖലയിൽ സംരക്ഷിക്കാനാവൂ. സ്ഥാപനത്തിലെ ജീവനക്കാരെയും കേരളത്തിലെ ജനസമൂഹത്തെയും ഒപ്പം നിർത്തികൊണ്ട് ജലവിതരണത്തെ ശക്തിപ്പെടുത്താൻ അക്വ തയ്യാറാകണം.
"ധവളപത്രത്തിന്റെ പുനർവായനയും വാട്ടർ അതോറിറ്റിയുടെ സുസ്ഥിരതയും" എന്ന വിഷയത്തിൽ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) നടത്തിയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുൻ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി അഹമ്മദ് പുന്നക്കൽ, ടെക്നിക്കൽ മെമ്പർ പ്രദീപ് വി. കെ, ശാസ്ത്രസാഹിത്യ പരിഷത്ത് മുൻ പ്രസിഡന്റ് ബി. രമേഷ്, ഇ.എം.സി രജിസ്ട്രാർ സുഭാഷ് ബാബു, എസ്. രതീഷ്, ജെ. മോഹൻ കുമാർ, അക്വ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുമാർ ഇ.എസ്, ജനറൽ സെക്രട്ടറി എസ്. തമ്പി, ഹിഹാബുദീൻ, സുനിൽ കെ.ജെ. എന്നിവർ സംസാരിച്ചു. അക്വ മുൻ ജനറൽ സെക്രട്ടറിമാരും സെക്രട്ടേറിയറ്റ് അംഗങ്ങളുമായ ഉത്തരമേഖല ചീഫ് എഞ്ചിനീയർ വി. ബൈജു, മധ്യമേഖല ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ കെ. സുരേഷ് എന്നിവർ അവതരണങ്ങൾ നടത്തി.
