waterquiz - Activities

അക്വ സംസ്ഥാന തല വാട്ടർ ക്വിസ് മത്സരം കൊല്ലത്ത് വച്ച്

അക്വ സംസ്ഥാന തല വാട്ടർ ക്വിസ് മത്സരം കൊല്ലത്ത് വച്ച്  നവംബർ 1 ന് നടക്കും. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

അക്വ വാട്ടർ ക്വിസ് -3 ഏപ്രിൽ 18 ന് പെരിന്തൽമണ്ണ വച്ച്.

അക്വാ സംസ്ഥാനതല വാട്ടർ ക്വിസ് മത്സരം ഏപ്രിൽ 18ന് പെരിന്തൽമണ്ണ എംഇഎ കോളേജിൽ വച്ച് നടക്കും. 14 ജില്ലകളിൽ വാട്ടർ അതോറിറ്റി ജീവനക്കാർക്കായി നടത്തിയ വാട്ടർ ക്വിസ് മത്സര  വിജയികളായവരാണ് സംസ്ഥാനതല  മത്സരത്തിൽ അണിനിരക്കുന്നത്. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും മത്സരം വീക്ഷിക്കാൻ എത്തും. സെൻട്രൽ റീജിയൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കുട്ടപ്പൻ ക്വിസ് മത്സരം നയിക്കും.

അക്വ വാട്ടർ ക്വിസ് സീസൺ - 3 യിൽ കൊല്ലം ജില്ല വിജയികളായി.

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വാ) വാട്ടർ ക്വിസ് സീസൺ - 3 ഗ്രാൻ്റ് ഫിനാലെ ഏപ്രിൽ 18 ശനിയാഴ്ച പെരിന്തൽ മണ്ണ എംഇഎ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 12 ടീമുകൾ പകെടുത്തു. ജില്ലാതല മത്സരങ്ങളിൽ വിജയികളായ ടീമുകളാണ് പങ്കെടുത്തത്. പരിസ്ഥിതി വിജ്ഞാനശാഖകളിലും കുടിവെളള മേഖലയിലും പുതിയ അറിവുകൾ ആർജ്ജിക്കാനുള്ള താൽപര്യം ജീവനക്കാർക്കിടയിൽ വളർത്തുക എ...