കായികം

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം

 

കൊല്ലം: കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന AKWAO CUP 2026 അന്തർവകുപ്പ് ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ കൊല്ലം ആശ്രാമം QDCA ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകും. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്.

 

വിവിധ സർക്കാർ വകുപ്പുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും പ്രതിനിധീകരിച്ച് 16 ടീമുകൾ നാല് പൂളുകളിലായി മത്സരിക്കും. KIIFB, KWA കോട്ടയം, ടെക്നിക്കൽ എജുക്കേഷൻ, LSGD കൊല്ലം എന്നിവ പൂൾ എയിലും KWA Reds, PWD കൊല്ലം, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, KMMML എന്നിവ പൂൾ ബിയിലും മത്സരിക്കും. KWA കൊല്ലം, ESIC, കേരള സർവകലാശാല, റെയിൽവേസ് എന്നിവ പൂൾ സിയിലും KSFE, SLK അന്തപുരി, KWA XI എന്നിവ ഉൾപ്പെടുന്ന പൂൾ ഡിയിലുമാണ് ടീമുകൾ മത്സരിക്കുന്നത്. 

 

രാവിലെ 8 മണിക്ക് PWD കൊല്ലവും പോസ്റ്റൽ ഡിപ്പാർട്ട്മെന്റും തമ്മിലുള്ള മത്സരത്തോടെയാണ് ടൂർണമെന്റിന് തുടക്കമാകുന്നത്. തുടർന്ന് വിവിധ പൂൾ മത്സരങ്ങൾ നടക്കും. രാവിലെ 10.15ന് നടക്കുന്ന ചടങ്ങിൽ AKWAO സംസ്ഥാന പ്രസിഡന്റ് ഇ. എസ്. സന്തോഷ് കുമാറും സംസ്ഥാന ജനറൽ സെക്രട്ടറി എസ് തമ്പി യും ചേർന്ന് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.

 

ആദ്യദിനം പൂൾ മത്സരങ്ങൾക്കു ശേഷം രണ്ട് ക്വാർട്ടർ ഫൈനൽ മത്സരങ്ങളും ആദ്യ സെമിഫൈനലും നടക്കും. രണ്ടാം ദിനമായ സെപ്റ്റംബർ 21ന് ശേഷിക്കുന്ന പൂൾ മത്സരങ്ങൾക്കും ക്വാർട്ടർ ഫൈനലുകൾക്കും ശേഷം വൈകിട്ട് 2.45ന് സെമിഫൈനലും 3.30ന് ഫൈനലും നടക്കും.

 

സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ കായിക മികവ് പ്രോത്സാഹിപ്പിക്കുന്നതിനും പരസ്പര സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് AKWAO CUP സംഘടിപ്പിക്കുന്നത്. “More Than a Game – A Stronger Tomorrow” എന്ന സന്ദേശത്തോടെയാണ് ഇത്തവണത്തെ ടൂർണമെന്റ്.

ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന താരങ്ങൾക്ക് വ്യക്തിഗത പുരസ്കാരങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.