കായികം

അക്വ മലബാർ പ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്. അക്വ-പി ഇ ഡി തൃശൂർ ജേതാക്കൾ

അക്വ മലബാർ പ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്. അക്വ-പി ഇ ഡി തൃശൂർ ജേതാക്കൾ

മലബാർ പ്രീമിയർ ലീഗ് സീസൺ 2 ഇന്റർ ഡിപ്പാർട്ട്‌മെന്റ് സിക്‌സ് ഫുട്‌ബോൾ ടൂർണമെന്റിൽ AKWAO തൃശ്ശൂർ-PED ടീം ജേതാക്കളായി.

 

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വ) കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി മലബാർ പ്രീമിയർ ലീഗ് - ഇന്റർ ഡിപ്പാർട്ട്മെന്റൽ ഫുട്ബോൾ മത്സരത്തിൽ അക്വ തൃശ്ശൂർ -പിഇഡി ടീം ജേതാക്കളായി. കണ്ണൂർ പോലീസ് മൈതാനത്തെ രണ്ട് ടർഫ് കോർട്ടുകളിലായി നടത്തിയ മത്സരങ്ങളിൽ KWA, ഫോറസ്റ്റ്, KSEB, MVD, RDO, PWD, ഇറിഗേഷൻ, കണ്ണൂർ യൂണിവേഴ്സിറ്റി, കണ്ണൂർ കലക്ടറേറ്റ്, ജുഡീഷ്യൽ വിങ്, ഫയർ & റെസ്ക്യൂ, കേരള ഗ്രാമീണ ബാങ്ക് തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നായി ഇരുപത്തിരണ്ടോളം ടീമുകൾ പങ്കെടുത്തു.

 

കണ്ണൂർ പോലീസ് മൈതാനത്തെ അക്ഷരാർത്ഥത്തിൽ ഉത്സവപ്രതീതിയിലാക്കിയാണ് ടൂർണമെന്റ് നടന്നത്. മികച്ച സംഘാടനവും പ്രൊഫഷണലിസവും മത്സരങ്ങളെ അത്യാകർഷകമാക്കി.

 

ടൂർണമെന്റ് കളക്ടർ പി വിഷ്‌ണുരാജ് ഉദ്‌ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഇ എസ് സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഡെമിൻ ദാമോദർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി ശ്രീനേഷ്, പി വി ഷാജി, കെ സുജിത്ത്, ജില്ലാ പ്രസിഡന്റ് കെ സുമേഷ്, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സഹദേവൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി എസ് സുബിൻ സ്വാഗതവും ജില്ലാ ട്രഷറർ അശ്വിൻ ദേവ് നന്ദിയും പറഞ്ഞു.