അക്വ സംസ്ഥാന കൗൺസിൽ പത്തനംതിട്ടയിൽ ചേർന്നു..
ധവളപത്രത്തിലൂടെയും ബജറ്റിലൂടെയും ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ജീവനക്കാരെയും പൊതുജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കണമെന്ന് സിഐടിയു ദേശീയ കൗൺസിൽ അംഗമായ സി എൻ മോഹനൻ ആഹ്വാനം ചെയ്തു. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിൻ്റെ സംസ്ഥാന കൗൺസിൽ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ മോഹനൻ. പുതിയ സർക്കാർ ചുമതയേറ്റതു മുതൽ വിവിധ മേഖലകളിൽ മുന്നോട്ടു വെക...
