സംഘടനാ വാർത്തകൾ

പൊതുസ്ഥലമാറ്റ മാനദണ്ഡം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ യോഗം

പൊതുസ്ഥലമാറ്റ മാനദണ്ഡം അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിക്കോട് പ്രതിഷേധ യോഗം

ജനറൽ ട്രാൻസ്ഫർ മാനദണ്ഡങ്ങൾ അട്ടിമറിക്കുന്ന മാനേജ്‌മെന്റ് നടപടികക്കെതിരെ ജില്ലാ കമ്മറ്റി കോഴിക്കോട് സർക്കിൾ ഓഫീസ് പരിസരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ജില്ല ജോയിന്റ് സെക്രട്ടറി ആതിര സ്വാഗതം പറഞ്ഞു . പ്രസിഡന്റ് ഫൈസൽ അധ്യക്ഷത വഹിച്ചു . സംസ്ഥാന വൈസ് പ്രഡിഡന്റ് ബാബു എം എസ്‌ വിശദീകരണം നടത്തി . തുടർന്ന് ജില്ലയുടെ ചാർജുള്ള സംസ്ഥാന പ്രസിഡന്റ് സന്തോഷ്കുമാർ സംസാരിച്ചു. പരിപാടിയിൽ 20 പേർ പങ്കെടുത്തു . ജില്ലാ ട്രഷറർ സുവിൻ നന്ദി പറഞ്ഞു .

തുടർന്ന് കോഴിക്കോട് പി എച്ച് സർക്കിൾ സൂപ്രണ്ടിംഗ് എഞ്ചിനീയർക്ക് നിവേദനം നൽകി.