
ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം!
ഭരണഘടനാധിഷ്ഠിത മൂല്യങ്ങളും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രാജ്യ തലസ്ഥാനത്ത് നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കും സമര പോരാട്ടങ്ങൾക്കും അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
നീതി, സമത്വം, ഭരണഘടനാ സംരക്ഷണം എന്നിവ ഉയർത്തിപ്പിടിച്ചുകൊണ്ട് രാജ്യത്തുടനീളമുള്ള തൊഴിലാളികളും സർവീസ് സംഘടനകളും പൊതുജനങ്ങളും നടത്തുന്ന ഈ പോരാട്ടം ജനാധിപത്യ വ്യവസ്ഥിതിയെ ശക്തിപ്പെടുത്തുന്നതിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
സാധാരണക്കാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ കവർന്നെടുക്കുന്ന നയങ്ങൾക്കെതിരെ ഉയരുന്ന ഓരോ ശബ്ദത്തോടും ചേന്നുനിൽക്കേണ്ടത് നമ്മുടെ കടമയാണ്. രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന പോരാളികൾക്ക് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ട് AKWAO ഈ പോരാട്ടത്തിൽ പങ്കുചേരുന്നു.
"ഭരണഘടന സംരക്ഷിക്കുക! ജനാധിപത്യം സംരക്ഷിക്കുക!"
