സംഘടനാ വാർത്തകൾ

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വിവിധ സ്ഥലങ്ങളിൽ പിഡബ്ല്യുഡി ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർ സംഘടന (അക്വ ) ജില്ലാ കളക്ടർക്ക് പരാതി നൽകി

വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ വിവിധ സ്ഥലങ്ങളിൽ പിഡബ്ല്യുഡി ബോർഡുകൾ സ്ഥാപിച്ചതിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർ സംഘടന (അക്വ ) ജില്ലാ കളക്ടർക്ക് പരാതി നൽകി

കുറ്റിപ്പുറം മുതൽ ഗുരുവായൂർ വരെയുള്ള റോഡുകളിൽ പലയിടത്തും റോഡ് പൊളിച്ചത് ജല അതോറിറ്റി ആണെന്നും ആയത് പരിഹരിക്കാൻ അവരെ വിളിക്കൂ എന്ന് രേഖപ്പെടുത്തി അസിസ്റ്റന്റ് എഞ്ചിനീയർമാരുടെ സ്വകാര്യ നമ്പർ സഹിതം നിരത്തുകളിൽ പരസ്യമായി പ്രദർശിപ്പിക്കുന്ന ബോർഡുകൾ വച്ച പി ഡബ്ള്യൂ ഡി ഉദ്യോഗസ്ഥരുടെ പ്രവൃത്തി സർക്കാരിനെ അപകീർത്തിപ്പെടുത്തുന്നതും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റവുമാണെന്നും  ഇത്തരത്തിൽ ബോർഡുകൾ വയ്ക്കാൻ സർക്കാർ തലത്തിൽ ഒരു നിർദ്ദേശങ്ങളും നൽകിയിട്ടില്ല എന്നിരിക്കെ ചില ഉദ്യോഗസ്ഥർ അമിത ആവേശം കാണിക്കുന്നതിന് വാട്ടർ അതോറിറ്റിയെയും സർക്കാരിനെയും അപകീർത്തിപെടുത്തുന്ന പ്രവൃത്തിയാണ് ചെയ്യുന്നതെന്നും കാണിച്ച് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വ ) മലപ്പുറം ജില്ലാ കമ്മിറ്റി കളക്ടർക്ക് പരാതി നൽകി.
ഇത്തരം നടപടികൾ വകുപ്പുകൾ തമ്മിലുള്ള വൈരം വളർത്താനും സർക്കാരിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തനും മാത്രമേ ഉപകരിക്കൂ, ജല ജീവൻ മിഷൻ പദ്ധതികൾ നടപ്പാക്കുന്നതിന് 4000 ൽ പരം കോടി രൂപയുടെ കുടിശ്ശിക കരാറുകാർക്ക് സർക്കാർ നൽകാനുള്ളതിനാൽ പലരും പ്രവർത്തികൾ നിർത്തി വച്ചിരിക്കുന്നു, ഇതിന്റെയെല്ലാം പഴി കേൾക്കുന്നത് വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരാണ് എന്നും പരാതിയിൽ പറയുന്നു. പി ഡബ്ള്യൂ ഡി യിലെ ചില ഉദ്യോഗസ്ഥരുടെ നിരുത്തരവാദിത്തപരമായ പ്രവർത്തി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുന്നതും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും ആയതിനാൽ ബോർഡുകൾ സ്ഥാപിക്കാൻ ഉത്തരവ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു .