വാട്ടർ അതോറിറ്റിയിൽ പുതുതായി 68 അസിസ്റ്റന്റ് എഞ്ചിനീയമാർ പ്രവേശിച്ചു
2022 ൽ നോട്ടിഫൈ ചെയ്ത ഒഴിവുകളിൽ 2023ൽ തന്നെ 68 ഒഴിവുകളിൽ നിയമനം നടത്തി റിക്കാർഡ് സൃഷ്ടിച്ചു. ഇത്രയും വേഗത്തിൽ നിയമനം നടത്തിയ അനുഭവം സമീപകാലത്ത് ഉണ്ടായിട്ടില്ല. സർവ്വീസിൽ പ്രവേശിച്ചവർക്ക് 7 ദിവസത്തെ ഓറിയന്റേഷൻ പരിപാടി വാട്ടർ അതോറിറ്റി സംഘടിപ്പിച്ചു. പരിപാടിയുടെ സമാപനദിവസം ബഹു ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ നിയമന ഉത്തരവ് കൈമാറി