കോട്ടയം ജില്ലാ കമ്മറ്റിയുടെയും അക്വ വനിതാ കമ്മറ്റിയുടെയും നേതൃത്വത്തിൽ എല്ലാ വനിതാ വിഭാഗം ജീവനക്കാർക്കും വേണ്ടി നടത്തിയ "ആരോഗ്യ പൂർണ്ണമായ ഒരു നല്ല നാളേക്കു വേണ്ടി " എന്ന വിഷയത്തിൽ Dr. പ്രിയാലക്ഷ്മി നടത്തിയ ബോധവൽക്കരണക്ലാസ്സ് ജീവനക്കാർക്ക് ഏറെ പ്രയോജനകരമായി. ഹാളിൽ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. ജില്ലാ വൈസ് പ്രസിഡന്റ് സ. പ്രീത, സംസ്ഥാന കമ്മിറ്റി അംഗം സ. മഞ്ജു , citu eu ലെ സ്വപ്ന എന്നിവർ നേതൃത്വം നൽകി. വനിതാ സബ്കമ്മിറ്റികളുടെ വേറിട്ട ഒരു പ്രവർത്തനമായി ഇതു മാറി. ചടങ്ങിൽ അക്വ വൈസ് പ്രസിഡന്റ് തുളസിധരൻ, ജില്ലാ സെക്രട്ടറി അരാഫത് എന്നിവരും പങ്കെടുത്തു. ക്ലാസ്സ് എടുത്ത Dr. പ്രിയാലക്ഷ്മിക്ക് അക്വ യുടെ ഉപഹാരം നൽകി.