mohankumar - Activities

അക്വയുടെ മുൻ പ്രസിഡന്റ് മോഹൻകുമാറിനെകുറിച്ച് സ്വപ്ന ജയൻസ് എഴുതിയ കുറിപ്പ്

ഇടമുളക്കൽ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുമ്പോൾ അതിന് ചുക്കാൻ പിടിച്ച നിരവധി മനുഷ്യരുണ്ട്........ രാവും പകലും അതിനായി പ്രയത്നിച്ച അനിൽ സഖാവടക്കമുള്ള ജനപ്രതിനിധികൾ.... ഹരിതകർമ്മ സേന അംഗങ്ങൾ....  ശുചീകരണ പ്രവർത്തകർ....  തൊഴിലുറപ്പ് തൊഴിലാളികൾ... കുടുബശ്രീ സഹോദരിമാർ ..... പൊതുപ്രവർത്തകർ..... നിർവ്വഹണ ഉദ്യോഗസ്ഥർ....  ഗ്രന്ഥശാല പ്രവർത്തകർ.....