Activities

വിരമിക്കുന്ന ഓഫീസർമാർക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകി

കേരള വാട്ടർ അതോറിറ്റിയിൽ നിന്ന് ഏപ്രിൽ 30 ന് വിരമിച്ച ടെക്‌നിക്കൽ മെമ്പർ ശ്രീമതി ബിന്ദു ടി ബി, ഇന്റർണൽ ഓഡിറ്റർ ലാലിഷ് കുമാർ, അക്കൗണ്ട്സ് ഓഫീസർ അസുന്ത എന്നിവർക്ക് ഏപ്രിൽ 30 ന് ഔദ്യോഗിക യാത്രയയപ്പ് നൽകി. മാനേജിങ് ഡയറക്ടർ ബിനു ഫ്രാൻസിസ്, ചീഫ് എഞ്ചിനീയർമാരായ സൈജു പുരുഷോത്തമൻ, സജീവ് രത്‌നാകരൻ, ചീഫ് ലാ ഓഫീസർ ശ്രീനിവാസ് , ഇന്റർണൽ ഓഡിറ്റർ സുനിൽ അഗസ്റ്റിൻ തുടങ്ങിയവർ പങ്കെടുത്തു. അക്വയെ പ്രതിനിധീക...

സർവീസിൽ നിന്ന് വിരമിക്കുന്ന ടെക്നിക്കൽ മെമ്പർക്ക് അക്വയുടെ ആദരം

കേരള വാട്ടർ അതോറിറ്റി സർവീസിൽ നിന്ന് ഏപ്രിൽ മാസം വിരമിക്കുന്ന ടെക്നിക്കൽ മെമ്പർ ശ്രീമതി ടി ബി ബിന്ദുവിന് അക്വയുടെ സ്നേഹാദരം നൽകി. സംഘടനയുടെ സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ് മൊമെന്റോ കൈമാറി. സംസ്ഥാന വൈസ് പ്രസിഡന്റ് നിഷ ബി വി, സംസ്ഥാന സെക്രെട്ടറി ശ്രീമതി സരിത ഭാദുരി, ജോയ് എച്ച് ജോൺസ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ ശ്രീ വി ബൈജു, അനിൽ പി, ജില്ലാ സെക്രട്ടറി ഹസീബ് എച്ച്, ജോയിന്റ് സെക്രട്ടറി അനിൽ കുമാർ തുടങ്ങിയവ...

എംപ്ലോയീസ് യൂണിയൻ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് അക്വയുടെ അഭിവാദ്യം.

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി ഐ ടി യു) തിരുവനന്തപുരം നോർത്ത് ജില്ലാ സമ്മേളനത്തെ അക്വ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ശ്രീമതി. മണിമഞ്ജുഷ കെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സമ്മേളനം ബഹു. വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി ശ്രീ വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

അവധി നിഷേധം -അക്വ നേതാക്കൾ ചീഫ് എഞ്ചിനീയറുടെ ക്യാബിനിൽ കയറി പ്രതിഷേധിച്ചു.

കേരള വാട്ടർ അതോറിറ്റി കേന്ദ്ര കാര്യാലയത്തിലെ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് അവധി നിഷേധിച്ചതിൽ പ്രതിഷേധിച്ച് അക്വ നേതാക്കൾ ചീഫ് എഞ്ചിനീയർമാരുടെ ക്യാബിനിൽ കയറി പ്രതിഷേധിച്ചു. പ്ലസ് ടുവിന് ശേഷം മാസം നടക്കുന്ന  എൻട്രൻസ് പരീക്ഷകൾക്ക് ബോംബെയിലുള്ള വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ മകളെ അനുഗമിക്കാൻ ഏപ്രിൽ 1 ന് തന്നെ ആർജ്ജിതാവധി അപേക്ഷ സമർപ്പിച്ച അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ജെ ജെ...

ഇടുക്കി ജില്ലാതല ക്വിസ് മത്സരം നടന്നു.

ഇടുക്കി ജില്ലാ തല വാട്ടർ ക്വിസ് മത്സരം നടന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ. തുളസിധർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. തമ്പി ഉദ്ഘാടനം നിർവഹിച്ചു. എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് മോൻ വർഗീസ് സ്വാഗതവും സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബുദ്ദീൻ അഭിവാദ്യങ്ങളും അറിയിച്ചു. ഭൂ പ്രകൃതി അനുസരിച്ച് ദുർഘടമായ ഇടുക്കി ജില്ലയിൽ ക്വിസ് മത്സരത്തിൽ 13 ടീമുകൾ പങ്കെടുത്തു. ആവേശക...

ജലജീവൻ മിഷൻ പദ്ധതിയുടെ പേരിൽ അവധി നിഷേധം - അക്വ കത്ത് നൽകി

   ഹെഡ് ഓഫീസിലെ ഒരു അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തന്റെ മകളുടെ എൻട്രൻസ് പരീക്ഷാ ആവശ്യത്തിനായി മുംബൈയിൽ പോകുന്നതിന് നൽകിയ അവധി അപേക്ഷ, JJM 2.0 ന്റെ ജോലിത്തിരക്കിൻ്റെ പേര് പറഞ്ഞ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ നിരസിച്ചിരിക്കുന്നു. ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് തന്റെ ജോലിസ്ഥലത്ത് നിന്ന് കൂടുതൽ അവധി എടുക്കാൻ സാധിക്കാത്ത അങ്ങേയറ്റം ബുദ്ധിമുട്ടുള്ള സാഹചര്യമായിരുന്നിട്ടും തികഞ്ഞ നിരുത്തരവാദപ...

ഏപ്രിൽ 22 ലോക ഭൗമദിനം

ലോക ഭൗമദിനത്തോടനുബന്ധിച്ച് കൊല്ലം ജലഭനിൽ അക്വയുടെ നേതൃത്വത്തിൽ ബോർഡ് സ്ഥാപിച്ചു..  മനുഷ്യരാശിയുടെ ഏകവാസസ്ഥലമായ ഭൂമിയെ സംരംക്ഷിക്കേണ്ട തിൻ്റെ പ്രാധാന്യം ഓരോരുത്തരേയും ബോധ്യപ്പെടുത്തുവാൻ നടത്തുന്ന ആഗോള പരിശ്രമമാണ് ഈ ദിനാചരണം.    1970 ൽ ഏപ്രിൽ 22 ന് അമ്മേരിക്കയിൽ തുടക്കം കുറിച്ച ഭൗമ ദിനാചരണം ഇന്ന് 190 ലധികം രാജ്യങ്ങളിലെ ശതകോടിയിലധികം ആളുകളെ ഉൾപ്പെടുത്തി ലോകത്തിലെ ഏറ്റവും ജനകീയ...

'നിർഭയ' ക്ക് പുതിയ ലോഗോ

അക്വയുടെ വനിതാ സബ് കമ്മിറ്റി 'നിർഭയ'ക്ക് പുതിയ ലോഗോ സംസ്ഥാന വനിതാ കൺവെൻഷനിൽ വച്ച് കെ എസ് ടി എ സംസ്ഥാന കമ്മിറ്റി അംഗവും പൊതുപ്രവർത്തകയുമായ ശ്രീമതി കെ ജെ ഷൈൻ ടീച്ചർ നിർവ്വഹിച്ചു.

ലോക ജലദിന പരിപാടി

അക്വ നേച്ചർ കമ്മിറ്റിയുടെയും അക്വ കൊല്ലം ജില്ലാ കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ജലദിന ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. 23/3/26 ഉച്ചക്ക് 2മണിക്ക് ശാസ്താംകോട്ട മുതുപിലാക്കാട് ഗവണ്മെന്റ് LVLP സ്കൂളിൽ നാലാം ക്ലാസ്സ് വിദ്യാർത്ഥികൾക്കായി ജല ബോധവൽക്കരണ ക്ലാസും ജലദിന വാട്ടർ ക്വിസ് മത്സരവും സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ 70ലേറെ കുട്ടികൾ രണ്ടു ക്ലാസ്സുകളിലായി പങ്കെടുത്തു. ക്വിസ് മത്സരത്തിനു ശ്രീ. സുരേഷ...

അക്വ വാട്ടർ ക്വിസ് -3 ഏപ്രിൽ 18 ന് പെരിന്തൽമണ്ണ വച്ച്.

അക്വാ സംസ്ഥാനതല വാട്ടർ ക്വിസ് മത്സരം ഏപ്രിൽ 18ന് പെരിന്തൽമണ്ണ എംഇഎ കോളേജിൽ വച്ച് നടക്കും. 14 ജില്ലകളിൽ വാട്ടർ അതോറിറ്റി ജീവനക്കാർക്കായി നടത്തിയ വാട്ടർ ക്വിസ് മത്സര  വിജയികളായവരാണ് സംസ്ഥാനതല  മത്സരത്തിൽ അണിനിരക്കുന്നത്. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും മത്സരം വീക്ഷിക്കാൻ എത്തും. സെൻട്രൽ റീജിയൻ ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ സുരേഷ് കുട്ടപ്പൻ ക്വിസ് മത്സരം നയിക്കും.