Activities

ജലജീവൻ മിഷന്‍റെ സാമ്പത്തിക ബാദ്ധ്യത വാട്ടർ അതോറിറ്റിക്ക് മേൽ അടിച്ചേൽപിക്കാനുള്ള നീക്കം അവസാനിപ്പിക്കുക

  കേന്ദ്ര, സംസ്ഥാന, പ്രാദേശിക സർകാരുകളുടെയും ഗുണഭോക്താക്കളുടെയും സംയുക്ത വിഭവ സമാഹരണത്തിൽ കൂടി വിഭാവനം ചെയ്ത ജലജീവൻ മിഷൻ പദ്ധതിയിലെ 45% പദ്ധതി തുക സംസ്ഥാനവിഹിതത്തിന്‍റെ പേരിൽ വാട്ടർ അതോറിറ്റിക്ക് മേൽ അമിതസാമ്പത്തിക ഭാരം അടിച്ചേൽപിക്കാനുള്ള നീക്കത്തിൽ അക്വ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.  ഇത് സംബന്ധിച്ച് നബാർഡിൽ നിന്ന് 9000 കോടി രൂപ ലോൺ എടുക്കുന്നതിനുള്ള അനുമതി കേരള വാട്ടർ...

അട്ടിമറിക്കുന്ന പൊതു സ്ഥലംമാറ്റ അവകാശം - കേരള വാട്ടർ അതോറിറ്റിയിൽ അഴിമതിയുടെയും പക്ഷപാതത്തിന്റെയും നേർസാക്ഷ്യം

അക്വ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന സർക്കാർ പ്രഖ്യാപിച്ച പൊതുസ്ഥലംമാറ്റ മാനദണ്ഡങ്ങൾ വാട്ടർ അതോറിറ്റി ജീവനക്കാർക്ക് നിഷേധിക്കുന്ന സമീപനം ഈ സ്ഥാപനത്തിൽ തുടരുകയാണ്. ഇതിൽ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. 2016ൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാർ അധികാരത്തിൽ വന്ന ഉടൻ തന്നെ സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് വ്യക്തമായ മാനദണ്ഡങ്ങൾ ഉത്തരവാക്...

വാട്ടർ അതോറിറ്റിയെ കടക്കെണിയിലാക്കുന്ന ലോൺ നിർദ്ദേശത്തിനെതിരെ ഓഫീസർമാരുടെ പ്രതിഷേധം

വാട്ടർ അതോറിറ്റിയെ കടക്കെണിയിലാക്കുന്ന ലോൺ നിർദ്ദേശത്തിനെതിരെ നൂറ് കണക്കിന് ഓഫീസർമാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജലഭവനിലേക്ക് മാർച്ച് ചെയ്തു. ആദ്യമായാണ് ഇത്രയധികം ഓഫീസർമാർ അണിനിരന്ന് കൊണ്ട് ഒരു പ്രതിഷേധ പരിപാടി വാട്ടർ അതോറിറ്റിയിൽ നടക്കുന്നത്. ആകെയുള്ള ഓഫീസർമാരുടെ നാലിലൊന്ന് പേരും പ്രതീഷേധ മാർച്ചിൽ പങ്കെടുത്തു എന്നത് അവിസ്മരണീയമായ അനുഭവമായി.  മാർച്ചിന് ശേഷം നടന്ന ധർണ്ണ അക്വ ജനറൽ സെക...

ജലജീവൻ മിഷന് വേണ്ടി വാട്ടർ അതോറിറ്റിക്ക് ബാധ്യതയാകുന്ന ലോൺ നിർദ്ദേശത്തിനെതിരെ അക്വാ സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന

ജലജീവൻ മിഷൻ വായ് പ ഉത്തരവ് പിൻവലിക്കുക - വാട്ടർ അതോറിറ്റി ഓഫീസർമാർ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക് ജലജീവൻ മിഷൻ പദ്ധതിയുടെ സംസ്ഥാനവിഹിതം കണ്ടെത്തുന്നതിനായി നബാർഡിൽ നിന്ന് വായ് പ എടുക്കുവാൻ സർക്കാർ അനുമതി നൽകുകയുണ്ടായി (GO (MS) No. 67/2025/WRD dated 15-9-2025). ജലജീവൻ മിഷനിൽ ഭാവിയിൽ നൽകാൻ പോകുന്ന കണക്ഷനുകളിലെ റവന്യൂ ഉപയോഗിച്ച് വാട്ടർ അതോറിറ്റി തന്നെ ലോൺ തിരിച്ചടയ്ക്കണമെന്നും ഇതിന് കഴിയാതെ വരുന്ന പ...

ജലഭവൻ മാർച്ച്‌ പ്രചരണം ശക്തം

ജലജീവൻ മിഷൻ പദ്ധതികൾ നടപ്പാക്കുന്നതിന് NABARD ൽ നിന്ന് 8.5 ശതമാനം പലിശയ്ക്ക് വാട്ടർ അതോറിറ്റിയുടെ പേരിൽ ലോൺ എടുക്കുന്നതിനെതിരെ നടത്തുന്ന ജലഭവൻ മാർച്ച് വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിൻ എല്ലാ ജില്ലകളിലും പുരോഗമിക്കുന്നു. കോട്ടയം ജില്ലയിൽ സെക്രട്ടറി സനീഷ് ന്റെ നേതൃത്വത്തിൽ സ്‌ക്വാഡ് പ്രവർത്തനം സംഘടിപ്പിച്ചു.

സെപ്റ്റംബർ 29 ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജലഭവനിലേക്ക് മാർച്ചും ധർണ്ണയും

പൊതുജലവിതരണത്തെ തകർക്കുന്ന വിധത്തിൽ NABARD ൽ നിന്ന് ജലജീവൻ മിഷൻ പദ്ധതികൾ പൂർത്തീകരിക്കാൻ വാട്ടർ അതോറിറ്റിയെ പണയപ്പെടുത്തി ലോൺ എടുക്കുന്നതിനെതിരെ ഓഫീസർ സംഘടനയായ അക്വാ അനിശ്ചിതകാല സമരം നടത്തുന്നു. സമരത്തിന് മുന്നോടിയായി  29/9/2025 ന് പകൽ 11 മണിക്ക് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജലഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തുന്നു. ഈ സമരം വിജയിപ്പിക്കുന്നതിന് മുഴുവൻ ഓഫീസർമാരും പങ്കാളികളായി ചരിത്ര ദൗത്...

ജീവനക്കാരുടെയും പെൻഷൻകാരുടെയും ആനൂകൂല്യങ്ങളിലെ കുടിശ്ശിക തീർക്കുന്നതിന് അക്വാ- KWA എംപ്ലോയീസ് യൂണിയൻ(CITU) നേതാക്കൾ ജലവിഭവ വകുപ്പ് മന്ത്രിയെ കണ്ടു

 അക്വ - KWAEU(CITU) നേതാക്കൾ ജലവിഭവ വകുപ്പ് മന്ത്രിയെ കണ്ട് വാട്ടർ അതോറിറ്റിക്ക് പഞ്ചായത്തുകൾക്ക് പൊതു ടാപ്പുകളിൽ കൂടി ജല വിതരണം നടത്തിയ ഇനത്തിൽ ലഭിച്ച 529 കോടി രൂപയിൽ നിന്ന് ജീവനക്കാർക്കും പെൻഷൻകാർക്കും കൊടുത്തു തീർക്കാനുള്ള അനുകൂല്യവും ജിപിഎഫിൽ നിന്ന് വക മാറ്റിയ തുകയും തിരികെ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. വിഷയം മുഖ്യമന്ത്രിയോടും ധനകാര്യ വകുപ്പ് മന്ത്രിയോടും സംസാരിച്ചിട്ടുണ്ടെ...

719 കോടി രൂപ കെ എസ് ഇ ബി ക്ക് വകമാറ്റിയതിൽ പ്രതിഷേധം

എൽ എസ് ജി ഡി വകുപ്പിൽ നിന്ന് വാട്ടർ അതോറിറ്റിക്ക് റവന്യൂ കുടിശിക ഇനത്തിൽ ലഭിച്ച 719 കോടി രൂപ വക മാറ്റിയതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ഭാഗമായി ജല അതോറിറ്റി ജീവനക്കാർ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ മലപ്പുറം ഡിവിഷൻ ഓഫീസ് പരിസരത്ത് പ്രതിഷേധ പ്രകടനവും വിശദീകരിയോഗവും സംഘടിപ്പിച്ചു.തുക വക മാറ്റിയത് ദീർഘകാലമായി മുടങ്ങി കിടക്കുന്ന പിഫ് അടക്കമുള്ള ജീവനക്കാരുടെയും,...

അക്വ സംസ്ഥാന പഠനക്യാമ്പ് ഇഎംഎസ് അക്കാഡമിയിൽ വച്ച് നടന്നു.

അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) പഠന ക്യാമ്പ് നടത്തി. 16, 17 തീയതികളിൽ ഇ.എം.എസ് അക്കാദമിയിലാണ് ക്യാമ്പ് നടന്നത്. ഡോ. ടി.എം. തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ്, പ്രൊഫ. കെ. എൻ. ഗണേശ്, ദീപക് പച്ച, ഡോ. എം ജി. സുരേഷ് കുമാർ, പ്രൊഫ. എ.ജി. ഒലീന, ജെ. മോഹൻ കുമാർ, ബൈജു വി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. 

വി എസിന് അക്വയുടെ ആദരാഞ്ജലി 🌹

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.   ____________________     വി.എസ് എന്ന കമ്യൂണിസ്റ്റുകാരനെ അനുസ്മരിക്കുമ്പോൾ   ----------------------------------------   വി.എസ് എന്ന രണ്ടക്ഷരത്തിലൂടെ ലോകത്തെ എല്ലാ മലയാളികളുടേയും മനസ്സിൽ ജ്വലിച്ചുനിന്ന വേലിക്കകത്ത് വീട്ടിൽ ശങ്കരൻ അച്യുതാനന്ദൻ എന്ന വിപ്ലവ...