Education

വർത്തമാന കാലത്തെ സെക്ഷൻ ഓഫീസ് നടത്തിപ്പ് : വെല്ലുവിളികളും സാധ്യതകളും

വർത്തമാന കാലത്തെ സെക്ഷൻ ഓഫീസ് നടത്തിപ്പ് : വെല്ലുവിളികളും സാധ്യതകളും

വർത്തമാന കാലത്തെ സെക്ഷൻ ഓഫീസ് നടത്തിപ്പ് : വെല്ലുവിളികളും സാധ്യതകളും 


എല്ലാ വീട്ടിലും കുടിവെള്ളം എന്ന പദ്ധതി നടപ്പാക്കിയതോടെ സെക്ഷൻ ഓഫീസുകളുടെ ഉത്തരവാദിത്തം വർദ്ധിച്ചിരിക്കുന്നു. സ്കീമുകൾ, വിതരണ ലൈനുകൾ തുടങ്ങിയവ പരിപാലിക്കുന്നതിനൊപ്പം ജനങ്ങളുടെ പരാതികൾ പരിഹരിക്കുക എന്ന ദൗത്യം കൂടി നിർവ്വഹിക്കേണ്ടവരാണ് സെക്ഷൻ ഓഫീസർമാർ. മുൻ കാലത്തേതിൽ നിന്ന് വ്യത്യസ്തമായി ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി നല്ല രീതിയിൽ ജലവിതരണവും അനുബന്ധ പ്രവർത്തികളും നിർവ്വഹിക്കാൻ കഴിയും.

വാട്ടർ അതോറിറ്റിക്ക് ഓൺലൈൻ പേയ്‌മെന്റ് സംവിധാനം നിലവിലുണ്ടെങ്കിലും അത് ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇത് പരിഹരിക്കുന്നതിന് സെക്ഷൻ തലത്തിൽ അത് പരിചയപ്പെടുത്തിക്കൊടുക്കുന്നതിന് ശ്രമങ്ങൾ നടത്തിയതോടെ കൂടുതൽ ആളുകൾ ഓൺലൈൻ വഴി പണമടയ്ക്കാൻ തയ്യാറാകുന്നുണ്ട്. മുൻപ് ഒരു സെക്ഷൻ ഓഫീസിലെ പതിവ് കാഴ്ചയായിരുന്നു പണമടയ്ക്കാൻ വരിവരിയായി നീണ്ടു കിടന്ന ക്യൂ. ഇത് പലപ്പോഴും ഓഫീസ് പ്രവർത്തനങ്ങളെ പോലും തടസ്സപ്പെടുത്തുന്ന നില ഉണ്ടാക്കിയിരുന്നു. ഒരു മിനുട്ടെങ്കിലും സർവ്വർ തകരാറിലായാൽ സെക്ഷൻ അധികാരിയോട് പകരം സംവിധാനം ഒരുക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെടുകയും, പണം എഴുതി എടുക്കുകയും ചെയ്യും. എന്നാൽ പലപ്പോഴും അടയ്‌ക്കേണ്ട തുകയും അടച്ച തുകയും തമ്മിൽ വ്യത്യാസം വരികയും ഉദ്യോഗസ്ഥർ നടപടിക്ക് വിധേയമാവുകയും ചെയ്യുന്ന അനുഭവങ്ങളും സ്ഥിരമായി വരാറുണ്ടായിരുന്നു.   

KWA യുടെ റവന്യൂ വർധിപ്പിക്കുന്നതിന്റെ ഭാഗമായി  അരിയർ ഡിസ്‌ക്കണക്ഷൻ സെക്ഷൻ തലങ്ങളിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ചെയ്തു വരുന്നുണ്ട്. റൂറൽ മേഖലയിലും ഇത് നടന്നുവരുന്നുണ്ട്. എന്നാൽ നഗരപ്രദേശങ്ങളെ  അപേക്ഷിച്ചു  റീകണക്ഷനുകളുടെ എണ്ണം വളരെ കുറവാണ്.  പലരും വേനൽ കാലം അടുക്കുമ്പോൾ മാത്രമാണ് റീകണക്ഷനെ പറ്റി ചിന്തിക്കുന്നത്.  എന്നാൽ ഇത് മനസിലാക്കി, ഇതിനു ബദൽ ആയി പരീക്ഷനടിസ്ഥാനത്തിൽ 'know your consumer ' എന്ന മാതൃകയിൽ ഉപഭോക്താക്കളെ  ഫോൺ മുഖേന ബന്ധപ്പെട്ട്  അവരുടെ പ്രശ്നങ്ങൾ  തിരിച്ചറിയുകയും, പലരേയും കുടിശികയുടെ കാര്യം ഇങ്ങനെ അറിയിക്കുകയും ചെയ്തതിൽ നിന്ന് കുടിശ്ശിക വരുത്തുന്ന കണക്ഷനുളുടെ എണ്ണം കുറഞ്ഞതായി കാണുന്നുണ്ട്.

JJM പദ്ധതിയുടെ നടത്തിപ്പിലൂടെ കണക്ഷനുകളുടെ ഒരു വലിയ വർദ്ധനവ് തന്നെ ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ ഉപഭോക്താക്കളുടെ പരാതിയിലും ആനുപാതികമായ വർദ്ധനവ് ഉണ്ട്. സമയബന്ധിതമായി ഇത് പരിഹരിക്കാൻ കഴിഞ്ഞാൽ മാത്രമേ ജനങ്ങളിൽ നമ്മുടെ സേവനത്തിന്റെ  വിശ്വാസ്യത കൈവരിക്കാൻ  സാധിക്കുകയുള്ളൂ. അതിനായി പഞ്ചായത്ത് തലത്തിൽ എല്ലാ മെമ്പർ മാരെയും, ഓരോ വാർഡിലെയും ഒരു പൊതുപ്രേവർത്തകനെയും എങ്കിലും ഉൾക്കൊള്ളിച്ച്  കൊണ്ട് വാട്സാപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് . ഇങ്ങനെ ചെയ്യുന്നതിനാൽ നമ്മൾ പൊതുവെ അറിയാതെ പോകുന്ന പല ലീക്കുകളും പെട്ടെന്നു ശ്രദ്ധയിൽ പെടുന്നുണ്ട്. പരോക്ഷമായി  ഇത് നോൺ റവന്യൂ വാട്ടർ (NRW) കുറയ്ക്കാൻ സഹായകമാകുന്നുണ്ട്. Valve തുറന്നു വെള്ളം ഏതു പ്രദേശത്തേക്കാണ് നൽകുന്നതെന്നുള്ള വിവരങ്ങളും അഡിഷണൽ ആയി ഇപ്പോൾ ഇങ്ങനെ നൽകുന്നുണ്ട്. അതിനാൽ വെള്ളം തുറക്കുന്നത് അറിയുന്നില്ല എന്ന പരാതി വലിയ തോതിൽ കുറയുന്നുണ്ട്. മാത്രവുമല്ല ഇങ്ങനെ ഉള്ള ഗ്രൂപ്പുകൾ cug കാളുകൾ ഒരു പരിധി വരെ കുറയ്ക്കാനും  കഴിയുണ്ട്.


ഇപ്പോൾ പഞ്ചായത്ത്‌ തലങ്ങളിൽ ഉൾപ്പടെ എല്ലാ റോഡും BM BC ചെയ്യുകയും berm കോൺക്രീറ്റിങ്ങും ചെയ്യുന്നതിനാൽ, പഴയ മാതൃകയിൽ ഒരുപാടു സ്ഥലം കുഴിച്ചു ലീക് trace ചെയ്യുക എന്നുള്ളത് പ്രയോഗിമമല്ലാത്ത അവസ്ഥയിലേക്ക് പോകുന്നുണ്ട്. അതിനാൽ തന്നെ ലീക് ഡീറ്റെക്ഷൻ  ഉപകാരണങ്ങളുടെ ഉപയോഗം ഒഴിച്ചുകൂടാനാവാത്തതാകുന്നു. 1 മില്ലിമീറ്റർ  കൃത്യതയിൽ  റോഡ് കുത്തി പൊളിക്കുന്നതിനു മുന്നേ തന്നെ ലീക് പോയിന്റ് കണ്ടുപിടിക്കാൻ സാധിക്കുന്നുണ്ട്. ഇങ്ങനെ ലീക്ക് ചെയുന്നത് നമ്മുടെ ലീക്ക്  വർക്കിന്നുള്ള സമയം ലാഭിക്കുന്നുണ്ട്.  ഇങ്ങനെ ഉത്തരവാദിത്തത്തോടെ  കാര്യങ്ങൾ കൈകാര്യം ചെയുന്നത് പൊതുജനങ്ങളുടെ ഇടയിൽ വാട്ടർ അതോറിറ്റിക്ക് ജനപ്രീതി ഉണ്ടാക്കാൻ ഇടയാക്കുന്നുണ്ട്.