adb protest - Activities

എ ഡി ബി പദ്ധതിയുടെ മറവിൽ കൊച്ചിയിലെ ജലവിതരണം സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ കൊച്ചി നഗരസഭയുടെ മുന്നിൽ നടന്ന ധർണ്ണയിൽ അക്വയും പങ്കാളിയായി

എ ഡി ബി പദ്ധതിയുടെ മറവിൽ സൂയസ് കമ്പനിക്ക് ജലവിതരണം ഏൽപ്പിച്ച് സ്വകാര്യവൽകരണം നടത്താൻ ശ്രമിക്കുന്ന നീക്കങ്ങൾക്കെതിരെ വാട്ടർ അതോറിറ്റിയിലെ ഓഫീസർമാരുടെ സംഘടനകളായ അക്വ എഫ്ക്വ, ജീവനക്കാരുടെ സംഘടനകളായ KWAEU, KWASA, AKWAEU എന്നിവരുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണയിൽ അക്വ പങ്കാളിയായി. ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി സ.കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അക്വയെ...

ADB പദ്ധതി : ജലവിഭവ വകുപ്പ് മന്ത്രി വിളിച്ച മീറ്റിംഗിൽ ജീവനക്കാരുടെ സംഘടനകൾ ആശങ്കകൾ അറിയിച്ചു

 എഡിബി സഹായത്തോടെ കൊച്ചിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി സംബന്ധിച്ച് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സമിതി നേതാക്കളുമായി ജലവിഭവ വകുപ്പ് മന്ത്രി ചർച്ച നടത്തി. സംഘടനകൾ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ പരിഗണിച്ച് നിലവിലെ ടെണ്ടർ റദ്ദാക്കുകയും ദോഷകരമായ നിബന്ധനകൾ ഒഴിവാക്കി റീടെണ്ടർ ചെയ്യുകയും വേണമെന്ന് സംഘടനകൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. 10 വർഷത്തേക്ക് കൊച്ചിയിലെ കുടിവെള്ള വിതരണവും പരിപാലനവും സൂയസ്...

ADB പദ്ധതിയുടെ മറവിൽ സൂയസിന് കുടിവെള്ള മേഖല കൈമാറുന്നതിനെതിരെ വാട്ടർ അതോറിറ്റിയിലെ എല്ലാ സംഘടനകളും സംയുക്തമായി സെക്രട്ടറിയറ്റ് മാർച്ച് നടത്തി

എ.ഡി.ബി ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കുക - എളമരം കരീം   കൊച്ചിയിൽ എ.ഡി.ബി. വായ്പ സ്വീകരിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി സംയുക്ത സമരസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്ക് വേണ്ടി വായ്പയ...

ഐതിഹാസിക സമരത്തിൽ അക്വയുടെ ശക്തമായ പങ്കാളിത്തം

വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അക്വയുടെ ഇരുന്നൂറിൽ പരം ഓഫീസർമാർ പങ്കാളികളായി. വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമയാണ് ഒരു ഓഫീസർ സംഘടന പ്രതിഷേധ സമരത്തിൽ ഇത്രയധികം പങ്കാളിത്തത്തോടെ സജീവമായി പങ്കെടുത്തത്.