ഫോൺ എടുക്കാത്തവരാണ് വാട്ടർ അതോറിറ്റി ജീവനക്കാർ എന്ന് പരസ്യമായി പ്രസ്താവിച്ചതിന്മേൽ ഓഫീസർ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) സംസ്ഥാന കമ്മിറ്റിയുടെ പ്രസ്താവന.
ജല അതോറിറ്റി ഉദ്യോഗസ്ഥർ ഫോൺ കോളുകൾ എടുക്കുന്നില്ല എന്ന ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രിയുടെ പരസ്യ പ്രസ്താവനയിലും, ഒരു പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ ഫീൽഡ് തലത്തിലെ അസിസ്റ്റൻ്റ് എൻജിനീയർമാരെയും മറ്റ് ജീവനക്കാരെയും പൊതുവേദിയിൽ കുറ്റപ്പെടുത്തിയ നടപടിയിലും അക്വ സംസ്ഥാന കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പ്രതികൂല സാഹചര്യങ്ങളിലും ഡ്യൂട്ടി സമയം കഴിഞ്ഞും രാത്രികാലങ്ങളിലും ഓവർടൈമോ...
