
*പൊതുസ്ഥലം മാറ്റം അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കും: വി. ജോയ് എം.എൽ.എ.*
പൊതുസ്ഥലംമാറ്റം അട്ടിമറിച്ചു കൊണ്ട് ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നീക്കത്തിൽ നിന്ന് സർക്കാരും മാനേജ്മെന്റും പിൻമാറണമെന്നും സംഘടനകളുമായി ചർച്ച ചെയ്യാൻ തയ്യാറാകണമെന്നും വി. ജോയി എം.എൽ.എ ആവശ്യപ്പെട്ടു.
പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക, പ്രൊമോഷനുകൾ നടപ്പിലാക്കുക, ധവളപത്രത്തിലെ തെറ്റായ സമീപനം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ജലഭവനിലേക്ക് മാർച്ചും ധർണയും നടത്തി. വി. ജോയ് എം.എൽഎ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ പൊതുമേഖലയാകെ സ്വകാര്യവത്കരിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. രണ്ട് മാസം കൊണ്ട് 10,400 കോടി രൂപയാണ് ഈ സർക്കാർ കടമെടുത്തത്. ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രീതിയിൽ സ്ഥലംമാറ്റം നടത്തുകയാണ്. എൽ.ഡി.എഫ് സർക്കാർ നടപ്പാക്കിയ ഓൺലൈൻ ട്രാൻസ്ഫർ സംവിധാനം അട്ടിമറിച്ചു. ഓഫീസർമാരെ ബുദ്ധിമുട്ടിക്കാതിരിക്കുന്നതാണ് സർക്കാരിന് നല്ലത്. സംഘടനകളുമായി ചർച്ച ചെയ്ത് അനുകൂല സമീപനാ മാനേജ്മെന്റ് സ്വീകരിക്കണം. ധവളപത്രത്തിൽ മുന്നോട്ടു വച്ചിരിക്കുന്ന സ്വകാര്യവത്കരണം തീക്കൊളി കൊണ് തല ചൊറിയലാണ്.
അക്വ വൈസ് പ്രസിഡന്റ് ബാബു എം.എസ് അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി തമ്പി. എസ് സമരത്തിനാധാരമായ വിഷയങ്ങൾ വിശദീകരിച്ചു. അക്വ ട്രഷറർ രഞ്ജീവ് എസ്, മണിവർണ്ണൻ എസ് (KGOA), ശ്രീകുമാർ (FSETO), പി. ഉണ്ണികൃഷ്ണൻ (KWAEU-ClTU), പ്രകാശ് കുമാർ (KSEBOA), സുരേഷ്. കെ., ബൈജു.വി എന്നിവർ സംസാരിച്ചു.
