
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസ് സംഘടനയുടെ വനിതാ കമ്മിറ്റി ആയ നിർഭയയുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനവുമായി ബന്ധപ്പെട്ടുകൊണ്ട് വനിതാ ജീവനക്കാർക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും രക്ത പരിശോധനയും സംഘടിപ്പിച്ചു. വർക്കല ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലുമായി സഹകരിച്ചാണ് ജല അതോറിറ്റി ആസ്ഥാനത്ത് വച്ച് ക്യാമ്പ് സംഘടിപ്പിച്ചത്.തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ഗായത്രി ബാബു ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ വനിതാ കമ്മറ്റി കൺവീനർ ശ്രീമതി.സരിത ഭാധുരി സ്വാഗതവും കേരള വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ.പി.ഉണ്ണികൃഷ്ണൻ, ക്യാമ്പിന് നേതൃത്വം നൽകിയ ഡോക്ടർ. നിഷാദ് എസ്. കെ, അക്വ ജനറൽ സെക്രട്ടറി ശ്രീ. സന്തോഷ് കുമാർ ഇ.എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ജല അതോറിറ്റി ആസ്ഥാനത്ത് സേവനം അനുഷ്ഠിക്കുന്ന 120 ഓളം വനിതകൾ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിന്റെ ഭാഗമായി ഗൈനക്കോളജിസ്റ്റ് ഡോക്ടർ രോഹിണിയും മെഡിക്കൽ ഓഫീസർ ഡോക്ടർ അലീഷ ആനും കൂടാതെ ഫാർമസിസ്റ്റ് ശ്രീമതി. നിഷ ഉൾപ്പെടെ 17 ഓളം ആരോഗ്യ പ്രവർത്തകരും പങ്കെടുത്തു
