വയനാട് ദുരിതാശ്വാസത്തിന് 5 ദിവസത്തെ ശമ്പളത്തിൽ കുറയാത്ത തുക നൽകുക
വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്ന ഗ്രാമങ്ങളെ ഇല്ലാതാക്കിയ ഉരുൾപൊട്ടലിൽ അവശേഷിച്ച എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ഹൃദയം കൊണ്ട് മലയാളി ഏറ്റെടുത്തിരിക്കുന്ന കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അതിജീവിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കിയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഓടിയെത്തിയ അമ്മമാർ, ചാലിയാർ പുഴയിൽ ജീവൻ ബലി കൊടുത്ത് മനുഷ്യജീവൻ തിരഞ്ഞ യുവജനങ്ങൾ, ആദിവാസി കുഞ്ഞിനെ മാറോടണച്ച് സുരക...