quiz - Activities

അക്വ കോഴിക്കോട് ജില്ലാതല വാട്ടർ ക്വിസ് മത്സരം സംഘടിപ്പിച്ചു

കോഴിക്കോട് 18.10.2024 ന് നടത്തിയ ജില്ലാ തല വാട്ടർ ക്വിസ് മത്സരം മികച്ച സംഘടനം ആയിരുന്നു. ആകെ 17ടീമുകൾ പങ്കെടുത്തു. അതിൽ 8 ടീം അവസാനറൗണ്ടിൽ മത്സരിച്ചു. നല്ല പങ്കാളിത്തം ഉണ്ടായിരുന്നു. കാണികളും നല്ലതുപോലെ ഉണ്ടായിരുന്നു.  മനോജ്‌ കുമാർ കെ ജി യുടെ അധ്യക്ഷതയിൽ മത്സരം കോഴിക്കോട് SE ബിജു PC ഉൽഘാടനം ചെയ്യ്തു. ഡെപ്യൂട്ടി SE അൻസാർ എം. എസ്,  QC EE മുജീബ് എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ സെക്രട്...

ആദ്യ രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ മലപ്പുറം ജില്ല മുന്നിൽ

ആദ്യ രണ്ട് റൗണ്ട് പിന്നിട്ടപ്പോൾ മലപ്പുറം ജില്ല മുന്നിൽ. രണ്ടാം സ്ഥാനത്ത് ഇടുക്കിയും മൂന്നാം സ്ഥാനത്ത് ആലപ്പുഴയും നിൽക്കുന്നു.

ക്വിസ് മത്സരത്തിന്റെ പിന്നണിയിൽ അക്വ കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 15 അംഗ ടീം

അക്വ സംസ്ഥാനതല ക്വിസ് മത്സരത്തിന് കൊല്ലം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ 15 അംഗ ടീം പിന്നണിയിൽ പ്രവർത്തിക്കുന്നു.ശ്രീ തമ്പി എസ്, ഹൈസൽ, അനൂജ, മിനി കെ യു, രാജേഷ് ലാൽ, അനൂപ്, സ്റ്റീഫൻ തുടങ്ങിയവർ സ്കോറിങ് നും പേപ്പറുകൾ പരിശോധിക്കുന്നതിനുമായി പ്രവർത്തിക്കുന്നു.

നാല് റൗണ്ട് പിന്നിട്ടപ്പോൾ ഇടുക്കി ഒന്നാമത്, ആലപ്പുഴ രണ്ടാമത് മലപ്പുറം മൂന്നാമത്

നാല് റൗണ്ട് പിന്നിട്ടപ്പോൾ ഇടുക്കി ഒന്നാമത്, ആലപ്പുഴ രണ്ടാമത് മലപ്പുറം മൂന്നാമത് 

അക്വ സംസ്ഥാനതല വാട്ടർ ക്വിസ് - മലപ്പുറം ജില്ലാ ടീമിന് ഒന്നാം സ്ഥാനം

കേരള വാട്ടർ അതോറിറ്റി ജീവനക്കാർക്കായി ഓഫീസർ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) നടത്തിയ സംസ്ഥാനതല വാട്ടർ ക്വിസ്സിൽ മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഗോപീകൃഷ്ണൻ ജി, ഷംനാസ് കെ എന്നിവർ ഒന്നാം സ്ഥാനവും പതിനായിരം രൂപ ക്യാഷ് പ്രൈസും ഫലകവും നേടി. രണ്ടാം സ്ഥാനം എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത മാഹീൻ പി, വീണ എം എസ് എന്നിവരും മൂന്നാം സ്ഥാനം അനു ഗ്ലാൻസി ജോൺ,...

അക്വ സംസ്ഥാനതല വാട്ടർ ക്വിസ് - സീസൺ 2. എറണാകുളം ജില്ലയ്ക്ക് രണ്ടാം സ്ഥാനം

അക്വ സംസ്ഥാനതല വാട്ടർ ക്വിസ് - സീസൺ 2. എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത വീണ എം എസ്, മാഹിൻ പി എന്നിവർ രണ്ടാം സ്ഥാനം നേടി. 5000 രൂപ ക്യാഷ് പ്രൈസും ഫലകവുമാണ് രണ്ടാം സ്ഥാനക്കാർക്ക് ലഭിക്കുക.

അക്വ സംസ്ഥാനതല ക്വിസ് മത്സരം - ഇടുക്കി ജില്ലാ ടീമിന് മൂന്നാം സ്ഥാനം

അക്വ സംസ്ഥാനതല ക്വിസ് മത്സരം - ഇടുക്കി ജില്ലാ ടീമിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനു ഗ്ലാൻസി ജോൺ, ബിജു കെ വർഗീസ് എന്നിവർ മൂന്നാം സ്ഥാനം നേടി. മൂവായിരം രൂപ ക്യാഷ് പ്രൈസും ഫലകവുമാണ് വിജയികൾക്ക് ലഭിച്ചത്.