Activities

ഡൽഹിയിലെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം

​ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കാൻ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമര പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം! ​ഭരണഘടനാധിഷ്ഠിത മൂല്യങ്ങളും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രാജ്യ തലസ്ഥാനത്ത് നടക്കുന്ന ശക്തമായ പ്രക്ഷോഭങ്ങൾക്കും സമര പോരാട്ടങ്ങൾക്കും അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.   ​നീതി, സമത്വം, ഭര...

'ധവളപത്രത്തിൻ്റെ പുനർവായനയും വാട്ടർ അതോറിറ്റിയുടെ ഭാവിയും' എന്ന വിഷയത്തിൽ സംസ്ഥാനതല ഏകദിന സെമിനാർ സംഘടിപ്പിച്ചു.

ധവള പത്രത്തിന്റെ പേരിൽ കേരളത്തിലെ ജല വിതരണത്തെ സ്വകാര്യവത്കരിക്കരുത് - അഡ്വ. കെ. അനിൽകുമാർ   കേരള സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിന്റെ പേരിൽ കേരളത്തിലെ ജലവിതരണം സ്വകാര്യവത്കരിക്കരുതെന്ന് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ പറഞ്ഞു. ധന മൂലധനത്തോട് പോരാടി കൊണ്ട് മാത്രമേ ജലവിതരണം പൊതുമേഖലയിൽ സംരക്ഷിക്കാനാവൂ. സ്ഥാപനത്തിലെ ജീവനക്കാരെയും കേരളത്തിലെ ജനസമൂഹത്തെയും ഒപ്പം നിർത്ത...

അക്വ ശില്പശാലയിൽ മുൻ ചീഫ് സെക്രട്ടറി ശ്രീമതി ശാരദാ മുരളീധരൻ നടത്തിയ പ്രഭാഷണം.

പ്രിയ വാട്ടർ അതോറിറ്റി ഓഫീസർമാരെ, വാട്ടർ അതോറിറ്റിയിൽ വളരെ അതൃപ്തമായ സാഹചര്യമാണ് ഉള്ളതെന്ന് എനിക്ക് മുൻപ് സംസാരിച്ച വ്യക്തിയിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ ശരിയായ നേതൃത്വമുണ്ടെങ്കിൽ അതിൽ മാറ്റം വരുത്താൻ കഴിയും. ഒരു ഉദാഹരണം പറയാം. പ്രവേശന സമയത്ത് ഐ.ടി. മിഷനിൽ പ്രവർത്തനം ആരംഭിക്കുകയും, പിന്നീട് ഐ.ടി. വകുപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു കണ്ണിയായി മാറുകയും ചെയ്ത സ്ഥാപനമാണ് ഐ.കെ.എം (IKM). എന്...

അക്വ മലബാർ പ്രിമിയർ ലീഗ് ഫുട്ബോൾ ടൂർണമെന്റ്. അക്വ-പി ഇ ഡി തൃശൂർ ജേതാക്കൾ

മലബാർ പ്രീമിയർ ലീഗ് സീസൺ 2 ഇന്റർ ഡിപ്പാർട്ട്‌മെന്റ് സിക്‌സ് ഫുട്‌ബോൾ ടൂർണമെന്റിൽ AKWAO തൃശ്ശൂർ-PED ടീം ജേതാക്കളായി.   അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്‌സ് (അക്വ) കണ്ണൂർ-കാസർഗോഡ് ജില്ലാ കമ്മിറ്റി മലബാർ പ്രീമിയർ ലീഗ് - ഇന്റർ ഡിപ്പാർട്ട്മെന്റൽ ഫുട്ബോൾ മത്സരത്തിൽ അക്വ തൃശ്ശൂർ -പിഇഡി ടീം ജേതാക്കളായി. കണ്ണൂർ പോലീസ് മൈതാനത്തെ രണ്ട് ടർഫ് കോർട്ടുകളിലായി നടത്തിയ മത്സ...

അക്വ കപ്പ് 2026 ക്രിക്കറ്റ്‌ ടൂർണമെന്റ്. റയിൽവേ ടീം ജേതാക്കൾ

AKWAO CUP 2026 Cricket Tournament  കേരള വാട്ടർ അതോറിറ്റിയിലെ ഓഫീസർ സംഘടനയായ 'അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ്' (AKWAO - അക്വ), സെപ്റ്റംബർ 20, 21 തീയതികളിൽ കൊല്ലം ആശ്രാമം മൈതാനത്ത് 15 വിവിധ വകുപ്പ് ടീമുകളെ പങ്കെടുപ്പിച്ച് ക്രിക്കറ്റ് ടൂർണമെന്റ് വിജയകരമായി സംഘടിപ്പിച്ചു. ​'AKWAO CUP - 2026' എന്ന പേരിൽ സംഘടിപ്പിച്ച ഈ ആദ്യ ടൂർണമെന്റ് വൻ വിജയമായിരുന്നു. വാട്ടർ അത...

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം

ഇൻ്റർ-ഡിപ്പാർട്ട്മെൻ്റ് ക്രിക്കറ്റ് ടൂർണമെന്റ് നാളെ കൊല്ലത്ത്; AKWAO കപ്പിന് തുടക്കം   കൊല്ലം: കേരളത്തിലെ വിവിധ സർക്കാർ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന AKWAO CUP 2026 അന്തർവകുപ്പ് ടെന്നീസ് ബാൾ ക്രിക്കറ്റ് ടൂർണമെന്റിന് നാളെ കൊല്ലം ആശ്രാമം QDCA ക്രിക്കറ്റ് ഗ്രൗണ്ടിൽ തുടക്കമാകും. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) ആണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. &...

അക്വ കപ്പ് ക്രിക്കറ്റ്‌ ടൂർണമെന്റ് 20 (ഞായറാഴ്ച)ന് ആരംഭിക്കും

12 ഡിപ്പാർട്മെന്റ് ടീമുകളും നാല് വാട്ടർ അതോറിറ്റി ടീമും അണിനിരക്കുന്ന ക്രിക്കറ്റ്‌ ടൂർണമെന്റ് കൊല്ലം അശ്രാമം മൈതാനത്ത് സെപ്റ്റംബർ 20,21 തീയതികളിൽ നടക്കും.

ലോകകപ്പ് പ്രവചന മത്സരത്തിൽ ശ്രീമതി സമീറ വിജയിയായി

AKWAO സംഘടിപ്പിച്ച ലോകകപ്പ് ഫുട്ബോൾ പ്രവചന മത്സരത്തിൽ വിജയിയായ ശ്രീമതി സമീറയ്ക്ക് (പി എച്ച് സർക്കിൾ കണ്ണൂർ )  സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ. ഡെമിൻ ദാമോദർ 10000 രൂപ ക്യാഷ് പ്രൈസ് കൈമാറി. ചടങ്ങിൽ AKWAO ഭാരവാഹികളും അംഗങ്ങളും പങ്കെടുത്തു.

പൊതുസ്ഥലംമാറ്റം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അക്വ ജലഭവൻ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.

*പൊതുസ്ഥലം മാറ്റം അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തമായി ചെറുക്കും: വി. ജോയ് എം.എൽ.എ.* പൊതുസ്ഥലംമാറ്റം അട്ടിമറിച്ചു കൊണ്ട് ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന നീക്കത്തിൽ നിന്ന് സർക്കാരും മാനേജ്മെന്റും പിൻമാറണമെന്നും സംഘടനകളുമായി ചർച്ച ചെയ്യാൻ  തയ്യാറാകണമെന്നും വി. ജോയി എം.എൽ.എ ആവശ്യപ്പെട്ടു. പൊതുസ്ഥലംമാറ്റം നടപ്പിലാക്കുക, പ്രൊമോഷനുകൾ നടപ്പിലാക്കുക, ധവളപത്രത്തിലെ തെറ്റായ സമീപനം തിരുത്തുക എന്നീ ആവ...

അക്വ സംസ്ഥാന കൗൺസിൽ അവിസ്മരണീയമായ അനുഭവം

അക്വ സംസ്ഥാന കൗൺസിൽ 2026 - അവിസ്മരണീയമായ അനുഭവം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ന്റെ 2026 ലെ സംസ്ഥാന കൗൺസിൽ പത്തനംതിട്ട ജില്ലയിൽ വച്ച് വിജയകരമായി പൂർത്തീകരിച്ചു. കേവലം 850 ഓഫീസർമാരുള്ള കേരള വാട്ടർ അതോറിറ്റിയിലെ അംഗീകൃത സംഘടനയായ അക്വ, അതിന്റെ അംഗങ്ങളുടെ നാലിലൊന്ന് പേരെ കൗൺസിൽ യോഗത്തിൽ പൂർണ്ണസമയ പങ്കാളിത്തം ഉറപ്പാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത് സംഘടനാ ഉത്തരവാദിത്വത...