
അക്വാ വാട്ടർ ക്വിസ് 3.0 എറണാകുളം ജില്ലാ തല മത്സരങ്ങൾ ഇന്ന് പ്രകൃതി മനോഹരമായ ആലുവ ഹെഡ് വർക്ക്സ് കാമ്പസിൽ സംഘടിപ്പിച്ചു. എറണാകുളം ജില്ലയിലെ വിവിധ ഓഫീസുകളിൽ നിന്നായി 26 ടീമുകൾ പങ്കെടുത്ത പ്രാഥമിക റൗണ്ടിൽ നിന്നും 11 ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് പ്രവേശനം നേടി. 3 റൗണ്ട് ൽസരങ്ങൾക്ക് ടൈ ബ്രേക്കർ വഴി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തേണ്ടി വന്ന മത്സരം ആവേശകരമായിരുന്നു. രാവിലെ 11 മണിക്ക് സംസ്ഥാന വൈസ് പ്രസിഡണ്ട് ശ്രീ. അബ്ദുൽ സത്താറിൻ്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സെഷൻ പ്രസിദ്ധ സാഹിത്യകാരൻ ശ്രീ. വിനോദ് കൃഷ്ണ ഉദ്ഘാടനം നിർവഹിച്ചു. ക്വിസ് മാസ്റ്ററും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ശ്രീ. സുരേഷ്, സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീമതി. ജയശ്രീ, KWAEU സിഐടിയു ജില്ലാ പ്രസിഡൻ്റ് ശ്രീ. പ്രമോദ് എസ്, ശ്രീ. വി എസ് ബൈജു എന്നിവർ ആശംസകൾ അർപ്പിച്ചു. ശ്രീ. അഖിൽ നാഥ് നന്ദി പ്രകാശിപ്പിച്ചു. സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബുദ്ദീൻ എ, ശ്രീ അബ്ദുൽ സത്താർ, ശ്രീമതി ജയശ്രീ, ജില്ലാ സെക്രട്ടറി ശ്രീ. പ്രദീപ് മോൻ വർഗീസ്, ശ്രീ. പ്രമോദ്, ശ്രീ. അഖിൽ നാഥ് എന്നിവർ സമ്മാന ദാനം നിർവഹിച്ചു. ശ്രീ. ഊഷ്മാ പി, ശ്രീ. ചാൾസ് റെവിൻ ( ചീഫ് എൻജിനീയർ ഓഫീസ്) ഒന്നാം സ്ഥാനവും, ശ്രീ. മുരളീധരൻ, ശ്രീ. പ്രണവ് (ആലുവ ഹെഡ് വർക്ക്സ്) രണ്ടാം സ്ഥാനവും, ശ്രീമതി പ്രിയ മോൾ, ശ്രീ. വെങ്കിട്ട് ബാലാജി ( പെരുമ്പാവൂർ പ്രോജക്ട് ഡിവിഷൻ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി
