
അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വാ) വാട്ടർ ക്വിസ് സീസൺ - 3 ഗ്രാൻ്റ് ഫിനാലെ ഏപ്രിൽ 18 ശനിയാഴ്ച പെരിന്തൽ മണ്ണ എംഇഎ എഞ്ചിനീയറിംഗ് കോളേജിൽ വച്ച് നടന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് 12 ടീമുകൾ പകെടുത്തു. ജില്ലാതല മത്സരങ്ങളിൽ വിജയികളായ ടീമുകളാണ് പങ്കെടുത്തത്. പരിസ്ഥിതി വിജ്ഞാനശാഖകളിലും കുടിവെളള മേഖലയിലും പുതിയ അറിവുകൾ ആർജ്ജിക്കാനുള്ള താൽപര്യം ജീവനക്കാർക്കിടയിൽ വളർത്തുക എന്ന ലക്ഷ്യത്തിൽ മൂന്ന് വർഷമായി അക്വ വാട്ടർ ക്വിസ് സംഘടിപ്പിച്ചു വരുന്നു.
എംഇഎ കോളേജ് പ്രിൻസിപ്പാൾ ശ്രീ. ഡോ. ജെ ഹുസൈൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കവിയും സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ മണമ്പൂർ രാജൻ ബാബു വിശിഷ്ടാതിഥിയായി.
അക്വ സംസ്ഥാന നേതാക്കളായ ശ്രീ. തമ്പി എസ്, ശ്രീ. സന്തോഷ്കുമാർ ഇഎസ്, ശ്രീ. രഞ്ജീവ് എസ്, എഇഎ കോളേജ് അഡ്മിനിട്രേറ്റീവ് മാനേജർ ശ്രീ. സിഎച്ച് സുബൈർ, ക്വിസ് മാസ്റ്റർ ശ്രീ. സുരേഷ് എസ്, വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി ശ്രീ. എ രാജു, അക്വ ജില്ലാ സെക്രട്ടറി ശ്രീ. അഫ്സൽ ഹുസൈൻ എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അഹിൻ വിജയൻ, ബിജുലാൽ എം എന്നിവർ ഒന്നാം സ്ഥാനം നേടി. കണ്ണൂർ ജില്ലയിൽ നിന്ന് പങ്കെടുത്ത അനഖ്, അഭിരാം എന്നിവരുടെ ടീം രണ്ടാം സ്ഥാനത്തിനും, മലപ്പുറം ജില്ലയിൽ നിന്നുള്ള ഹരിത, അശ്വതി എന്നിവരുടെ ടീം മൂന്നാം സ്ഥാനത്തിനും അർഹരായി.
