
പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക, പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, അനുവദിച്ച ക്ഷാമബദ്ധയ്ക്ക് മുൻകാല പ്രാബല്യം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (FSETO) സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹത്തെ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO ) സംസ്ഥാന ട്രഷറർ ശ്രീ രഞ്ജിവ് അഭിവാദ്യം ചെയ്തു സംസാരിച്ചു.
