
AKWAO വാട്ടർ ക്വിസ് 3.0
തിരുവനന്തപുരം ജില്ല
അക്വ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ AKWAO വാട്ടർ ക്വിസ് 3.0 2026 ജനുവരി 13-ന് വെള്ളയമ്പലം CCU ഹാളിൽ വച്ച് സംഘടിപ്പിച്ചു.
പരിപാടി കേരള വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ. ബിനു ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു.
അക്വ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മണിമഞ്ജുഷ കെ. സ്വാഗതം ആശംസിച്ചു.
മത്സരത്തിന്റെ ക്വിസ് മാസ്റ്ററായി മദ്ധ്യ മേഖല ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് കെ. നേതൃത്വം നൽകി.
മത്സരത്തിൽ 15 ടീമുകൾ പങ്കെടുത്തു. ജലമേഖലയുമായി ബന്ധപ്പെട്ട അറിവും ജലസംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണവും വർധിപ്പിക്കുന്നതിൽ മത്സരം ഏറെ ശ്രദ്ധേയമായി.
🏆 വിജയികൾ
🥇 ഒന്നാം സ്ഥാനം – ടീം “Note File Duo”
നീതു എം.വൈ. & ഹഫീസ് മുഹമ്മദ്
🥈 രണ്ടാം സ്ഥാനം – ടീം “HQ”
അർജുൻ തമ്പാട്ടി & കൃഷ്ണ പ്രസാദ്
🥉 മൂന്നാം സ്ഥാനം – ടീം “Liquid Logic”
സിബി വി. & സന്ധ്യ വൈ. എ
അക്വ ജനറൽ സെക്രട്ടറി തമ്പി എസ്.,
സെക്രട്ടേറിയറ്റ് അംഗം ബൈജു വി.,
വൈസ് പ്രസിഡന്റ് നിഷ ബി.വി. എന്നിവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
