സംഘടനാ വാർത്തകൾ

നിർഭയയുടെ നേതൃത്വത്തിൽ വനിതകൾക്ക് കാൻസർ നിർണ്ണയ പരിപാടി നടത്തി

നിർഭയയുടെ നേതൃത്വത്തിൽ വനിതകൾക്ക് കാൻസർ നിർണ്ണയ പരിപാടി നടത്തി

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിൻ്റെ

വനിതാ കൂട്ടായ്മയായ നിർഭയ തിരുവനന്തപുരം കമ്മിറ്റിയുടെ യുടെ ആഭിമുഖ്യത്തിൽ ക്യാൻസർ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിലെ സ്ത്രീകളിലെ ക്യാൻസർ കൈകാര്യം ചെയ്യുന്ന ഡോക്ടർ കലാവതി, ഡോ ജയകൃഷ്ണൻ, ഡോ ബിപിൻ എന്നിവരുടെ നേതതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾ നടത്തിയത്. വനിതാ ജീവനക്കാരായ 73 പേർക്ക് സ്തനാർബുദം സെർവിക്കൽ കാൻസർ എന്നിവയുടെ പരിശോധനകൾ നടത്തി. അക്വ സംസ്ഥാന സെക്രട്ടറി സരിതാ ഭാദുരി, നിർഭയ കൺവീനർ മണിമഞ്ജുഷ, നിഷ ബി വി, ജയശ്രീ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.