
ധവളപത്രത്തിലൂടെയും ബജറ്റിലൂടെയും ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ജീവനക്കാരെയും പൊതുജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കണമെന്ന് സിഐടിയു ദേശീയ കൗൺസിൽ അംഗമായ സി എൻ മോഹനൻ ആഹ്വാനം ചെയ്തു. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിൻ്റെ സംസ്ഥാന കൗൺസിൽ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ മോഹനൻ. പുതിയ സർക്കാർ ചുമതയേറ്റതു മുതൽ വിവിധ മേഖലകളിൽ മുന്നോട്ടു വെക്കുന കാഴ്ചപ്പാടുകളും തീരുമാനങ്ങളും കേരളത്തിൻ്റെ നാളിതുവരെയുള്ള വളർച്ചയിലും പൊതു സാഹോദര്യത്തിനും സാമ്പത്തിക - സാമൂഹിക സംസ്തുലനവും അപകടകരമായ വ്യതിയാനം സംശയിക്കേണ്ടിയിരിക്കുന്നു. സ്ഥിതിവിവരക്കണക്കുകളെ തെറ്റായി വ്യാഖ്യാനിക്കുക വഴി കേരള വാട്ടർ അതോറിറ്റി സർക്കാരിന് നഷ്ടം വരുത്തി വെക്കുന്ന സ്ഥാനമായി വരുത്തിത്തീർക്കുന്നത് സ്വകാര്യ സംരംഭകർക്ക് മുമ്പിൽ അവസരങ്ങൾ തുറന്നു കൊടുക്കാനും പി.പി.പി മോഡൽ നടപ്പാക്കാനുമുള്ള ബജറ്റ് പ്രഖ്യാപനം പ്രതിഷേധാർഹമാണ്. കേരളീയ സമൂഹത്തിൽ വാട്ടർ അതോറിറ്റി കുടിവെള്ളം നിർഹിക്കുന്ന ആരോഗ്യ - സാമ്പത്തിക - സാമൂഹിക ഉത്തരവാദിത്തം സർക്കാർ വിസ്മരിക്കുന്നത് പരിഹരിക്കാൻ കഴിയാത്ത തകരാറുകളാണ് മേഖലയിൽ വരുത്തി തീർക്കുക.
വാട്ടർ അതോറിറ്റിയുടെ സേവനങ്ങൾ പരിഗണിക്കാതെ നഷ്ടത്തിലാണെന്ന് സർക്കാർ തന്നെ വിലയിരുത്തുന്നത് അവസാനിപ്പിക്കുക, ശമ്പള പരിഷ്കരണ നടപടികളിൽ വാട്ടർ അതോറിറ്റിയോടുള്ള വിവേചനം അവസാനിപ്പിക്കുക, പൊതു സ്ഥലംമാറ്റവും പ്രമോഷനുകളും നടപ്പിലാക്കുക തുടങ്ങിയവ ആവശ്യങ്ങൾ പ്രമേയങ്ങളിലൂടെ സമ്മേളനം ആവശ്യപ്പെട്ടു.
സിഐടിയു ദേശീയ കൗൺസിൽ അംഗം സിഎൻ മോഹനൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സംസ്ഥന പ്രസിഡണ്ട് ഇഎസ് സന്തോഷ്‌കുമാർ അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറി ശ്രീ പി. ഉണ്ണികൃഷ്ണൻ ആശംസകൾ അറിയിചു. സംഘടനയുടെ ജനറൽ സെക്രട്ടറി എസ് തമ്പി പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് രഞ്ജീവ് വരവു-ചെലവുകണക്കുകളും അവതരിപ്പിച്ചു. ശ്രീ. കെ സുരേഷ്, വി ബൈജൂ, പ്രജിത, സിനിത്ത്, കൃഷ്ണകുമാർ എന്നിവർ പ്രസീഡിയമായി യോഗ നടപടികൾ നിയന്ത്രിച്ചു. ഷിഹാബുദ്ധീൻ സ്വാഗതവും നിഷ ബിവി നന്ദിയും അറിയിച്ചു.
കൗൺസിലിൻ്റെ ഭാഗമായി നടന്ന യാത്രയയപ്പ് യോഗത്തിൽ അതോറിറ്റിയിൽ നിന്നും റിട്ടയർ ചെയ്ത സംഘടനാ നേതാക്കളായിരുന്ന നിഷ ബിവി, ഗിരീഷ് ബാബു, സതികുമാരി എന്നിവർക്ക് യാത്രയയപ്പ് നൽകി
