ADB പദ്ധതിയുടെ മറവിൽ സൂയസിന് കുടിവെള്ള മേഖല കൈമാറുന്നതിനെതിരെ വാട്ടർ അതോറിറ്റിയിലെ എല്ലാ സംഘടനകളും സംയുക്തമായി സെക്രട്ടറിയറ്റ് മാർച്ച് നടത്തി
എ.ഡി.ബി ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കുക - എളമരം കരീം കൊച്ചിയിൽ എ.ഡി.ബി. വായ്പ സ്വീകരിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി സംയുക്ത സമരസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്ക് വേണ്ടി വായ്പയ...
