തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയിലെ ഒാഫിസർമാരുടെ സംഘടനയായ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിന്റെ (അക്വ ) നേതൃത്വത്തിൽ ' വാട്ടർ അതോറിറ്റിയുടെ സേവന സുസ്ഥിരതയും സാമ്പത്തിക സുരക്ഷിതത്വവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാല ഐ ബി സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയിട്ടും 20 ലക്ഷത്തിൽപ്പരം കണക്ഷനുകൾ പുതുതായി നൽകാൻ കഴിഞ്ഞത് വാട്ടർ അതോറിറ്റിയുടെ വിജയമാണെന്ന് മന്ത്രി പറഞ്ഞു. അക്വാ സംസ്ഥാന പ്രസിഡന്റ് തമ്പി എസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനിൽ അക്വാ സംസ്ഥാന സെക്രട്ടറി ഇ. എസ്. സന്തോഷ് കുമാർ വിഷയാവതരണം നടത്തി. വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ഡോ.ബിനു ഫ്രാൻസിസ് ഐഎഎസ്, സി എം ഡി ചെയർമാനും മുൻ ചീഫ് സെക്രടറിയുമായ എസ് എം വിജയാനന്ദ്, വാട്ടർ അതോറിറ്റി ബോർഡ് അംഗങ്ങളായ ആർ. സുഭാഷ് , ഷാലയം ശിവരാജൻ, കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ മുൻ പ്രസിഡന്റ് എം ജി സുരേഷ് കുമാർ, നെയ്യാറ്റിൻകര നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻവർ സാദത്ത്, തിരുവനന്തപുരം നഗരസഭ ആസൂത്രണ സമിതി അംഗം മടത്തറ സുഗതൻ, അക്വാ സംസ്ഥാന സെക്രട്ടറി ജോയ് എച്ച്. ജോൺസ്, ട്രഷറർ എസ് രഞ്ജീവ് എന്നിവർ പ്രസംഗിച്ചു.
എനർജി മാനേജ്മെന്റ് സെന്റർ മേധാവി ജോൺസൺ ഡാനിയേൽ, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർ ടി.വി. നാരായണൻ നമ്പൂതിരി, ട്രേഡ് യൂണിയൻ നേതാക്കളായ ഒ. ആർ ഷാജി, എസ് കെ ബൈജു , എം എം ജോർജ്, കെ. അജയകുമാർ , വത്സപ്പൻ നായർ, ഡോ. ഷൈജു പി. തടത്തിൽ, സാബു തോമസ്, എസ്. കൃഷ്ണകുമാർ ഐസക് ഏബ്രഹാം, ഹൈസൽ ഹാരിസൺ എന്നിവർ വിവിധ വിഷയങ്ങളെ അധികരിച്ച് പ്രസംഗിച്ചു.