സംഘടനാ വാർത്തകൾ

അക്വയുടെ നേതൃത്വത്തിൽ വാട്ടർ വർക്സ് ദിനം ആചരിച്ചു

അക്വയുടെ നേതൃത്വത്തിൽ വാട്ടർ വർക്സ് ദിനം ആചരിച്ചു

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്ന കുടിവെള്ള വിതരണ പദ്ധതിയായ വെലിങ്ഡൺ വാട്ടർ വർക്സ് കമ്മീഷൻ ചെയ്തിട്ട് 91 വർഷം തികഞ്ഞതിന്റെ ആചരണം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) യുടെ നേതൃത്വത്തിൽ നടത്തി. ശ്രീ വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം നടത്തി. വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ശ്രീ ബിനു ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ് അധ്യക്ഷനായ യോഗത്തിൽ ജോയ് എച് ജോൺസ് സ്വാഗതവും ബൈജു എസ് നന്ദിയും പറഞ്ഞു. വിവിധ സംഘടനാ നേതാക്കളായ വത്സപ്പൻ നായർ, പി എസ് അജയകുമാർ, ബിജു പി എന്നിവർ സംസാരിച്ചു.