സംഘടനാ വാർത്തകൾ

കേരള വാട്ടർ അതോറിറ്റിയുടെ സുസ്ഥിര സേവനവും സാമ്പത്തിക സുരക്ഷിതത്വവും - ഏകദിന ശില്പശാല

കേരള വാട്ടർ അതോറിറ്റിയുടെ സുസ്ഥിര സേവനവും സാമ്പത്തിക സുരക്ഷിതത്വവും - ഏകദിന ശില്പശാല

കേരളത്തിലെ എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും മലിനജല നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിന് വേണ്ടി നിർവഹിക്കുന്ന സ്ഥാപനമാണ് കേരള വാട്ടർ അതോറിറ്റി.

 1914 കളിൽ തന്നെ കേരളത്തിൽ ചൊവ്വരയിൽ ശുദ്ധജലവിതരണ പദ്ധതി ആരംഭിച്ചിരുന്നു. 1933 ഡിസംബർ 11ന് തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് 20 എം എൽ ഡി പ്ലാന്റ് സ്ഥാപിച്ച് വെല്ലിങ്ഡൺ വാട്ടർ വർക്സ് എന്ന പൊതുസ്ഥാപനത്തിന് കീഴിൽ ജലവിതരണം ആരംഭിച്ചു. പിന്നീട് പടിപടിയായി നഗരത്തിലെ ജലവിതരണം 375 എം എൽ ഡി ആയും സംസ്ഥാനത്താകെ മൂവായിരത്തിൽപരം എംഎൽഡി യായും വർദ്ധിച്ചു.

ഇക്കാലത്ത് നഗരത്തിലെ മലിനജലം മുട്ടത്തറയിലെ ഫാമിൽ എത്തിച്ച് പുല്ലുകൾക്ക് നൽകി നിർമാർജനം ചെയ്യുന്ന സീവേജ് പദ്ധതിയും ആരംഭിച്ചിരുന്നു. ഇന്ന് ആ സ്ഥാനത്ത് 107 എം എൽ ഡി പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നു. കേരളം ഒട്ടാകെ 100 എം എൽ ഡി യോളം മലിനജലം നിർമാർജനം നടന്നുവരുന്നു. ആദ്യകാലങ്ങളിൽ എല്ലാവർക്കും കുടിവെള്ളമെത്തിക്കുക മലിനജല നിർമ്മാർജ്ജനം നടത്തുക തുടങ്ങിയവ സർക്കാരിന്റെ ഉത്തരവാദിത്തമായി കണക്കാക്കിയിരുന്നു. എന്നാൽ ജലം ഒരു ചരക്കായി കണക്കാക്കി തുടങ്ങിയതോടെ ഈ രംഗത്ത് ലാഭകണ്ണുകളോടെ സ്വകാര്യ കമ്പനികളും കോർപ്പറേറ്റുകളും കടന്നുവരാൻ ആരംഭിച്ചു. കോർപ്പറേറ്റുകൾ തമ്മിൽ ലാഭത്തിനുവേണ്ടി മത്സരം നടത്തുമ്പോൾ കോർപ്പറേറ്റുകളും പൊതുമേഖലയും തമ്മിൽ കാര്യക്ഷമതയ്ക്ക് വേണ്ടി മത്സരം ഉണ്ടാകുന്നു.  ഈ ഒരു സാഹചര്യത്തിലൂടെയാണ് ജലമേഖല ഇന്ന് കടന്നുപോകുന്നത്. മെച്ചപ്പെട്ട സേവനം അതെന്ത് വില കൊടുത്താലും ജനങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ് നാം ഇന്ന് നേരിടുന്ന വെല്ലുവിളി. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിന്റെയും ജനങ്ങളുടെയും പിന്തുണ കൂടിയേ തീരൂ. അതിനായി ജനപക്ഷ നിലപാട് സ്വീകരിക്കുന്ന ജീവനക്കാരുടെ ഐക്യം രൂപപ്പെടേണ്ടതുണ്ട്. ഈ ഐക്യം പൊതു ഉടമസ്ഥതയിലുള്ള സേവനത്തിന് മാത്രമേ ജലവിതരണ മലിനജല നിർമ്മാർജ്ജന മേഖലയിൽ സുസ്ഥിരത കൈവരിക്കാൻ സാധിക്കൂ എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാകണം. ആ ബോധ്യം സൃഷ്ടിക്കുന്നതിന് വേണ്ടി വാട്ടർ അതോറിറ്റിയുടെ ഇന്നത്തെ സാമ്പത്തിക നിലയും സേവനങ്ങളുടെ അവസ്ഥയും പരിശോധിച്ച് മെച്ചപ്പെടുത്തുന്നതിന് ഒരു ഏകദിന ശില്പശാല അക്വ സംഘടിപ്പിക്കുന്നു.ഈ ശില്പശാല നടത്തുന്നതിന് താഴെപ്പറയുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത് 

1. വിഷയവുമായി ബന്ധപ്പെട്ട് ഒരു കരടുരേഖ തയ്യാറാക്കുക.

2. കരട് രേഖ മേഖലയിൽ സംഭാവന നൽകാൻ കഴിയുന്നവർക്ക് നൽകുകയും അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക 

3. അപ്രകാരം ലഭ്യമാകുന്ന പ്രതികരണങ്ങൾ കൂടി ചേർത്ത് രേഖ സമഗ്രമാക്കുക.

4. തയ്യാറാക്കിയ രേഖയും അവയുടെ പ്രതികരണങ്ങളും ചേർത്തുള്ള ഒരു പുസ്തകം തയ്യാറാക്കുക ഈ പുസ്തകം ജനുവരി 15ന് നടക്കുന്ന ശില്പശാലയിൽ ഗൗരവമായ ചർച്ചകൾക്ക് വിധേയമാക്കുക

5. ചർച്ചകളുടെ കൂടി അടിസ്ഥാനത്തിൽ രേഖകളിൽ മാറ്റം വരുത്തുക.

6. സംഘടന മുന്നോട്ട് വയ്ക്കുന്ന നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ നിരന്തരമായ ഇടപെടൽ നടത്തുക.

 ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന് ഇതോടൊപ്പം ഉള്ള ഗൂഗിൾ ഫോമിൽ രജിസ്ട്രേഷൻ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു

Click Here for Registration 👆