സംഘടനാ വാർത്തകൾ - Activities

ജലജീവന്‍ മിഷൻ വായ്പയ്ക്കു വേണ്ടി വാട്ടർ അതോറിറ്റിയുടെ വരുമാനം പണയപ്പെടുത്താമെന്ന നിർദ്ദേശത്തിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

എല്ലാ ഗ്രാമീണ വീടുകളിലും ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ മാച്ചിംഗ് ഗ്രാന്റ് നൽകുന്നതിന് സംസ്ഥാന സർക്കാരിന് ഫണ്ടുകൾ ഇല്ലാത്തതിനാൽ, ലോണുകൾ എടുക്കാൻ പ്രസ്തുത പദ്ധതിയിൽ നൽകുന്ന കണക്ഷണുകളിലെ വരുമാനം തിരിച്ചടവിനായി ഉപയോഗിക്കാമെന്ന വാട്ടർ അതോറിറ്റി മാനേജ്‌മെന്റ് നിർദ്ദേശത്തിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർമാർ സംസ്ഥാന വ്യാപകമായി 11 കേന്ദ്രങ്ങളിൽ പ്രതിഷ...

അക്വ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര നികുതി വിഹിതം അനുവദിക്കുക, ജലജീവന്‍ മിഷന്‍ പദ്ധതിയുടെ മാച്ചിംഗ് ഗ്രാന്‍റിനായി വാട്ടര്‍ അതോറിറ്റിയെ പണയവസ്തു ആക്കാതിരിക്കുക, ശമ്പള പരിഷ്ക്കരണത്തിലെ വിവേചനവും അനോമലിയും പരിഹരിക്...

അക്വയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജല ഭവനിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

അക്വപത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ജല ഭവനിൽ പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു .ജില്ലാ പ്രസിഡൻ്റ് ശ്രീമതി സുധയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണ സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബ് ഉദ്ഘാടനം ചെയ്തു വിശദീകരിച്ചു. ശ്രീ. Dr. റെൻജു മോഹൻ സ്വാഗതവും ശ്രീമതി സതീ, ശ്രീ..റെജിവാസ്, ശ്രീ. പ്രതീഷ്, ശ്രീ. അനിൽകുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു. ശ്രീമതി കവിത നന്ദി പ്രകാശിപ്...

എ ഡി ബി പദ്ധതിയുടെ മറവിൽ കൊച്ചിയിലെ ജലവിതരണം സ്വകാര്യവത്കരിക്കാൻ ശ്രമിക്കുന്നതിനെതിരെ കൊച്ചി നഗരസഭയുടെ മുന്നിൽ നടന്ന ധർണ്ണയിൽ അക്വയും പങ്കാളിയായി

എ ഡി ബി പദ്ധതിയുടെ മറവിൽ സൂയസ് കമ്പനിക്ക് ജലവിതരണം ഏൽപ്പിച്ച് സ്വകാര്യവൽകരണം നടത്താൻ ശ്രമിക്കുന്ന നീക്കങ്ങൾക്കെതിരെ വാട്ടർ അതോറിറ്റിയിലെ ഓഫീസർമാരുടെ സംഘടനകളായ അക്വ എഫ്ക്വ, ജീവനക്കാരുടെ സംഘടനകളായ KWAEU, KWASA, AKWAEU എന്നിവരുടെ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ കൊച്ചി നഗരസഭയ്ക്ക് മുന്നിൽ നടത്തിയ ധർണ്ണയിൽ അക്വ പങ്കാളിയായി. ധർണ്ണ സി ഐ ടി യു സംസ്ഥാന സെക്രട്ടറി സ.കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. അക്വയെ...

ADB പദ്ധതി : ജലവിഭവ വകുപ്പ് മന്ത്രി വിളിച്ച മീറ്റിംഗിൽ ജീവനക്കാരുടെ സംഘടനകൾ ആശങ്കകൾ അറിയിച്ചു

 എഡിബി സഹായത്തോടെ കൊച്ചിയിൽ നടപ്പാക്കുന്ന കുടിവെള്ള പദ്ധതി സംബന്ധിച്ച് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സമിതി നേതാക്കളുമായി ജലവിഭവ വകുപ്പ് മന്ത്രി ചർച്ച നടത്തി. സംഘടനകൾ ഉന്നയിച്ചിട്ടുള്ള ആശങ്കകൾ പരിഗണിച്ച് നിലവിലെ ടെണ്ടർ റദ്ദാക്കുകയും ദോഷകരമായ നിബന്ധനകൾ ഒഴിവാക്കി റീടെണ്ടർ ചെയ്യുകയും വേണമെന്ന് സംഘടനകൾ ഏകകണ്ഠമായി ആവശ്യപ്പെട്ടു. 10 വർഷത്തേക്ക് കൊച്ചിയിലെ കുടിവെള്ള വിതരണവും പരിപാലനവും സൂയസ്...

ADB പദ്ധതിയുടെ മറവിൽ സൂയസിന് കുടിവെള്ള മേഖല കൈമാറുന്നതിനെതിരെ വാട്ടർ അതോറിറ്റിയിലെ എല്ലാ സംഘടനകളും സംയുക്തമായി സെക്രട്ടറിയറ്റ് മാർച്ച് നടത്തി

എ.ഡി.ബി ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കുക - എളമരം കരീം   കൊച്ചിയിൽ എ.ഡി.ബി. വായ്പ സ്വീകരിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി സംയുക്ത സമരസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്ക് വേണ്ടി വായ്പയ...

ഐതിഹാസിക സമരത്തിൽ അക്വയുടെ ശക്തമായ പങ്കാളിത്തം

വാട്ടർ അതോറിറ്റിയിലെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിൽ അക്വയുടെ ഇരുന്നൂറിൽ പരം ഓഫീസർമാർ പങ്കാളികളായി. വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിൽ ആദ്യമയാണ് ഒരു ഓഫീസർ സംഘടന പ്രതിഷേധ സമരത്തിൽ ഇത്രയധികം പങ്കാളിത്തത്തോടെ സജീവമായി പങ്കെടുത്തത്.

അക്വ ടെക് വിവരം പങ്കുവയ്ക്കൽ സെഷൻ സീസൺ 2 ഡിസംബർ 10 ന് ആരംഭിക്കുന്നു

അക്വ ടെക് വിവരം പങ്കുവയ്ക്കൽ സെഷൻ സീസൺ 2 ഡിസംബർ 10 ന് ആരംഭിക്കുന്നു. രണ്ടാമത്തെ സീസണിൽ ആദ്യ സെഷൻ ശ്രീ സുന്ദരൻ (retd AEE) കൈകാര്യം ചെയ്യുന്നു.  ഒരു വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് എം ബുക്ക്‌ റിക്കാർഡ് ചെയ്യുക എന്നത്. പലപ്പോഴും തെറ്റുകൾ വരുത്തി എം ബുക്കുകൾ വികൃതമാക്കി എഴുതി ക്രമക്കേടുകൾക്ക് സൗകര്യപ്രദമായ രീതിയിൽ measurement മാറാറുണ്ട്....

അക്വയുടെ നേതൃത്വത്തിൽ വാട്ടർ വർക്സ് ദിനം ആചരിച്ചു

തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള വിതരണം നടത്തുന്ന കുടിവെള്ള വിതരണ പദ്ധതിയായ വെലിങ്ഡൺ വാട്ടർ വർക്സ് കമ്മീഷൻ ചെയ്തിട്ട് 91 വർഷം തികഞ്ഞതിന്റെ ആചരണം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ ) യുടെ നേതൃത്വത്തിൽ നടത്തി. ശ്രീ വി കെ പ്രശാന്ത് എം എൽ എ ഉദ്ഘാടനം നടത്തി. വാട്ടർ അതോറിറ്റി ജോയിന്റ് മാനേജിങ് ഡയറക്ടർ ശ്രീ ബിനു ഫ്രാൻസിസ് മുഖ്യ പ്രഭാഷണം നടത്തി. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ തമ്പി എസ്...

വിവരം പങ്ക് വയ്ക്കൽ സെഷൻ 'പ്രൈസ്3 യും ഇ എം ബുക്കും'

ജനുവരി 3 ന്  രാത്രി 8 മണിക്ക്  അക്വയുടെ വിവരം പങ്ക് വയ്ക്കൽ സെഷൻ  സീസൺ 2  സെഷൻ 2 PRICE 3 & e Mbook https://meet.google.com/ruy-rgsr-why Click Here👆