സംഘടനാ വാർത്തകൾ

അക്വ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

അക്വ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊല്ലം ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. സംസ്ഥാനത്തിന് അര്‍ഹമായ കേന്ദ്ര നികുതി വിഹിതം അനുവദിക്കുക, ജലജീവന്‍ മിഷന്‍ പദ്ധതിയുടെ മാച്ചിംഗ് ഗ്രാന്‍റിനായി വാട്ടര്‍ അതോറിറ്റിയെ പണയവസ്തു ആക്കാതിരിക്കുക, ശമ്പള പരിഷ്ക്കരണത്തിലെ വിവേചനവും അനോമലിയും പരിഹരിക്കുക, ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും സാമ്പത്തിക ആനുകൂല്യങ്ങള്‍ സമയ ബന്ധിതമായി അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് വാട്ടര്‍ അതോറിറ്റി കേന്ദ്രകാര്യാലയത്തിലും ജില്ലാ കേന്ദ്രങ്ങളിലും  ധര്‍ണ്ണ സംഘടിപ്പിച്ചത്.
   പ്രതിഷേധ മാർച്ചും ധർണ്ണയും അക്വാ മുൻ സംസ്ഥാന  പ്രസിഡണ്ട് J മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി  ആനന്ദൻ സാഗതം പറഞ്ഞു. യോഗത്തെ അഭിസംബോധന ചെയ്തു അക്വാ സംസ്ഥാന ട്രെഷറർ എസ് .രഞ്ചീവ് ,ജില്ലാ പ്രസിഡൻറ്  K Uമിനി, സംസ്ഥാന സെക്രട്ടറിയറ്റ്  അംഗം  ഹൈസൽ ഹാരിസൺ ,വാട്ടർ അതോറിറ്റി പെൻഷണേഴ്‌സ് ഓർഗനൈസേഷൻ കമ്മറ്റി മേഖല ട്രഷറർ A. ഷംസുദ്ദീൻ, എന്നിവർ സംസാരിച്ചു. ഈ യോഗത്തിന് അക്വാ ജില്ലാ ജോയിൻ്റ് സെക്രട്ടറി അനൂപ് CA നന്ദിയും പറഞ്ഞു.