![അക്വ ടെക് വിവരം പങ്കുവയ്ക്കൽ സെഷൻ സീസൺ 2 ഡിസംബർ 10 ന് ആരംഭിക്കുന്നു](/activities-images/large/fb-img-1733617322411-1733618260.jpg)
അക്വ ടെക് വിവരം പങ്കുവയ്ക്കൽ സെഷൻ സീസൺ 2 ഡിസംബർ 10 ന് ആരംഭിക്കുന്നു. രണ്ടാമത്തെ സീസണിൽ ആദ്യ സെഷൻ ശ്രീ സുന്ദരൻ (retd AEE) കൈകാര്യം ചെയ്യുന്നു.
ഒരു വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയറെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ജോലിയാണ് എം ബുക്ക് റിക്കാർഡ് ചെയ്യുക എന്നത്. പലപ്പോഴും തെറ്റുകൾ വരുത്തി എം ബുക്കുകൾ വികൃതമാക്കി എഴുതി ക്രമക്കേടുകൾക്ക് സൗകര്യപ്രദമായ രീതിയിൽ measurement മാറാറുണ്ട്. ഇത് പലപ്പോഴും എഞ്ചിനീയർമാരുടെ ഭാവിയെ തന്നെ ഇല്ലാതാക്കാറുണ്ട്. ധാരാളം രൂപയുടെ പ്രവർത്തികൾ കേവലം ഒന്നോ രണ്ടോ പേജിൽ രേഖപ്പെടുത്തുന്ന സ്ഥിതിയും ഉണ്ട്. എഞ്ചിനീയറിങ്ങ് ജോലിയുടെ അടിസ്ഥാനമാണ് പ്രവർത്തികളുടെ ശരിയായ രേഖപ്പെടുത്തലുകൾ. നിലവിൽ e-mbook കൂടി വന്നതോടെ measurement രേഖപ്പെടുത്തുക എന്നത് സമയബന്ധിതമായി ചെയ്തേ മതിയാകൂ എന്ന നിലയും വന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ അക്വയുടെ പരിശീലന സെഷന് വലിയ പ്രാധാന്യം ഉണ്ട്.
Click link for joining the session https://meet.google.com/ypz-xeqi-pdk