സംഘടനാ വാർത്തകൾ - Activities

KGOA സമ്മേളനത്തിന് അക്വയുടെ അഭിവാദ്യം

കേരളത്തിലെ ഗസറ്റഡ് ഓഫീസർമാരുടെ ഏറ്റവും വലിയ സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷന്റെ (KGOA) വജ്ര ജൂബിലി സമ്മേളനത്തോടനുബന്ധിച്ച് നടന്ന ' തീവ്ര വലതുപക്ഷ നയങ്ങളും പൊതുമേഖലയുടെ ഭാവിയും' എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) യെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ തമ്പി എസ് സംസാരിച്ചു. 

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിന് അഭിവാദ്യങ്ങൾ

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (CITU) ഇരുപതാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന പ്രതിനിധി സമ്മേളനത്തെ അക്വ ജനറൽ സെക്രട്ടറി ശ്രീ. തമ്പി എസ് Thampi Sathyanandan അഭിവാദ്യം ചെയ്തു സംസാരിച്ചു

KWAEU(CITU) ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനത്തിൽ അക്വ പ്രസിഡന്റ് ഇ എസ് സന്തോഷ്‌ കുമാർ സംസാരിച്ചു.

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ(CITU) സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന ട്രേഡ് യൂണിയൻ സൗഹൃദ സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന പ്രസിഡണ്ട് ശ്രീ ഇ എസ് സന്തോഷ് കുമാർ സംസാരിച്ചു.

സർക്കാരിന്റെ ധവളപത്ര നിർദ്ദേശങ്ങൾ തള്ളിക്കളയുക

സർക്കാരിന്‍റെ സാമ്പത്തിക റിപ്പോർട്ടിലെ തൊഴിലാളി വിരുദ്ധവും ജലസ്വകാര്യവത്കരണത്തിലേക്ക് നയിക്കുന്നതുമായ നിർദ്ദേശങ്ങൾ തള്ളിക്കളയുക - അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ). ഇന്ന് പുറത്തുവന്ന "കേരളത്തിന്‍റെ ധനസ്ഥിതി: ഒരു സ്റ്റാറ്റസ് റിപ്പോർട്ട്" (Kerala's Fiscal Health: A Status Report) എന്ന റിപ്പോർട്ടിലെ കേരള വാട്ടർ അതോറിറ്റിയെക്കുറിച്ചുള്ള പരാമർശങ്ങളും ശുപാർശകള...

അക്വ സംസ്ഥാന കൗൺസിൽ പത്തനംതിട്ടയിൽ ചേർന്നു..

ധവളപത്രത്തിലൂടെയും ബജറ്റിലൂടെയും ജീവനക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാനുള്ള സർക്കാരിൻ്റെ ശ്രമങ്ങളെ ജീവനക്കാരെയും പൊതുജനങ്ങളെയും അണിനിരത്തി പ്രതിരോധിക്കണമെന്ന് സിഐടിയു ദേശീയ കൗൺസിൽ അംഗമായ സി എൻ മോഹനൻ ആഹ്വാനം ചെയ്തു. അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സിൻ്റെ സംസ്ഥാന കൗൺസിൽ യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീ മോഹനൻ. പുതിയ സർക്കാർ ചുമതയേറ്റതു മുതൽ വിവിധ മേഖലകളിൽ മുന്നോട്ടു വെക...

അക്വ സംസ്ഥാന കൗൺസിൽ അവിസ്മരണീയമായ അനുഭവം

അക്വ സംസ്ഥാന കൗൺസിൽ 2026 - അവിസ്മരണീയമായ അനുഭവം അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ന്റെ 2026 ലെ സംസ്ഥാന കൗൺസിൽ പത്തനംതിട്ട ജില്ലയിൽ വച്ച് വിജയകരമായി പൂർത്തീകരിച്ചു. കേവലം 850 ഓഫീസർമാരുള്ള കേരള വാട്ടർ അതോറിറ്റിയിലെ അംഗീകൃത സംഘടനയായ അക്വ, അതിന്റെ അംഗങ്ങളുടെ നാലിലൊന്ന് പേരെ കൗൺസിൽ യോഗത്തിൽ പൂർണ്ണസമയ പങ്കാളിത്തം ഉറപ്പാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിഞ്ഞത് സംഘടനാ ഉത്തരവാദിത്വത...

അക്വ ന്യൂസ് - ഓൺലൈൻ എഡിഷൻ പുറത്തിറക്കി

അക്വ ന്യൂസിൻ്റെ ഓൺലൈൻ എഡിഷൻ സംസ്ഥാന കൗൺസിലിൽ വച്ച് പുറത്തിറക്കി. അക്വ ന്യൂസ് എഡിറ്റർ ബാബു എം എസ് ന്യൂസ്‌ ലെറ്റർ ഭാവിയിൽ സ്ഥിരമായി ഓൺലൈനായി പുറത്തിറക്കുമെന്ന് കൗൺസിലിൽ അറിയിച്ചു. അക്വ ന്യൂസ് ഓൺലൈനായി വായിക്കാൻ Online Edition