കേരള വാട്ടർ അതോറിറ്റിയുടെ സുസ്ഥിര സേവനവും സാമ്പത്തിക സുരക്ഷിതത്വവും - ഏകദിന ശില്പശാല
കേരളത്തിലെ എല്ലാ ജനങ്ങൾക്കും കുടിവെള്ളം ലഭ്യമാക്കുന്നതിനും മലിനജല നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വം സർക്കാരിന് വേണ്ടി നിർവഹിക്കുന്ന സ്ഥാപനമാണ് കേരള വാട്ടർ അതോറിറ്റി. 1914 കളിൽ തന്നെ കേരളത്തിൽ ചൊവ്വരയിൽ ശുദ്ധജലവിതരണ പദ്ധതി ആരംഭിച്ചിരുന്നു. 1933 ഡിസംബർ 11ന് തിരുവനന്തപുരം നഗരത്തിൽ കുടിവെള്ളം എത്തിക്കുന്നതിന് 20 എം എൽ ഡി പ്ലാന്റ് സ്ഥാപിച്ച് വെല്ലിങ്ഡൺ വാട്ടർ വർക്സ് എന്ന പൊതുസ്ഥാപനത...
