എ.ഡി.ബി ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കുക - എളമരം കരീം
കൊച്ചിയിൽ എ.ഡി.ബി. വായ്പ സ്വീകരിച്ച് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ടെണ്ടർ റദ്ദാക്കി വ്യവസ്ഥകൾ പുന:പരിശോധിക്കണമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ആവശ്യപ്പെട്ടു. കേരള വാട്ടർ അതോറിറ്റി സംയുക്ത സമരസമിതി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വികസന പദ്ധതികൾക്ക് വേണ്ടി വായ്പയെടുക്കുന്നതിന് ആരും എതിരല്ല. എന്നാൽ അതിന്റെ പേരിൽ ദ്രോഹകരമായ നിബന്ധനകൾ അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാവില്ല.
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായിരുന്നു. ഇന്ത്യയിൽ പല മേഖലകളിലും നടന്ന സ്വകാര്യവൽകരണം എന്ത് നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളതെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന് ടെലികോം മേഖലയിൽ സ്വകാര്യവൽകരണം നടന്നപ്പോൾ ധാരാളം സ്വകാര്യ ഏജൻസികളും കടന്നു വന്നു എങ്കിലും ഇന്ന് അവയിൽ പലതും അപ്രത്യക്ഷമായിരിക്കുന്നു.
എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വാട്ടർ അതോറിറ്റി ജീവനക്കാരുടെ ഐക്യത്തിന് ഈ സമരത്തിൽ വിജയം കാണാനാകുമെന്ന് അദ്ദേഹം പറഞ്ഞു. KSEB യിൽ സ്മാർട്ട് മീറ്ററിന്റെ പേരിൽ സ്വകാര്യവൽകരണത്തിന് ശ്രമം നടന്നപ്പോൾ സംഘടനകൾ സംയുക്തമായി എതിർത്തു തോൽപിച്ചത് ഉദാഹരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.
പത്ത് വർഷക്കാലത്തേക്ക് കുടി വിതരണ സംവിധാനത്തിന്റെ നടത്തിപ്പ് സൂയസ് പോലുള്ള ആഗോള കുത്തക കമ്പനിയെ ഏൽപിക്കന്നത് ഒരു നൂറ്റാണ്ടിലധികമായി കേരളത്തിൽ നിലനിൽക്കന്ന പൊതു ജല സംവിധാനത്ത സ്വകാര്യ സ്വകാര്യവൽകരിക്കുന്ന നടപടി തന്നെയാന്നെന്ന് തുടർന്ന് സംസാരിച്ച സംഘടനാ നേതാക്കൾ സൂചിപ്പിച്ചു. 86 ദശലക്ഷം ലിറ്റർ കുടിവെള്ളം പ്രതിദിനം കൊച്ചി നഗരത്തിൽ ലീക്കേജ് മൂലം നഷ്ടപ്പെടുന്നു എന്നാണ് ADB പദ്ധരി രേഖയിലെ കണ്ടെത്തൽ. ഇത്രയും ജലം കൊച്ചി പോലുള്ള താരതമ്യേന വെള്ളക്കെട്ട് നിലനിൽക്കുന്ന കൊച്ചി നഗരത്തിൽ സംഭവിക്കുന്നു എങ്കിൽ ഇതിനകം തന്നെ നഗരം വെള്ളക്കെട്ടിലാകുമായിരുന്നു എന്ന് സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി. ടെണ്ടർ വ്യവസ്ഥകളുടെ ഭാഗമായി ചെയ്യാത്ത പ്രവൃത്തികളുടെ പേരിൽ കോടിക്കണക്കിന് രൂപ കരാറെടുത്ത സൂയസ് കനിക്ക് ലഭിക്കുന്ന പല രീതിയിലുള കുരുക്കുകൾ ഈ ടെണ്ടറിൽ മറഞ്ഞു കിടക്കുന്നുണ്ടെന്ന് സംഘടനകൾ സൂചിപ്പിച്ചു. സംസ്ഥാന സർക്കാരിന് പദ്ധതി ചിലവിന്റെ 30 ശതമാനം എന്ന് പറയുമ്പോഴും പദ്ധതിയുടെ പൂർത്തീകരണത്തോടെ ആയത് പല മടങ്ങ് വർദ്ധിക്കുന്ന രീതിയിലാണ് ടെണ്ടറിലെ നഷ്ടപരിഹാര, വിലവർദ്ധന വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുള്ളത്. അവസാന മൂന്ന് വർഷത്തെ നടത്തിപ്പ് ചിലവ് ജല അതോറിറ്റിയോ സംസ്ഥാനമോ വഹിക്കേണ്ടി വരുന്നത് ഭാവിയിൽ വാട്ടർ ചാർജ് വർധിക്കുന്നതിന് കാരണമാകുമെന്ന് സംഘടനകൾ ആരോപിച്ചു.
സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്. സുനിൽ കുമാർ, സംയുക്ത സമിതി നേതാക്കളായ പി.ഉണ്ണികൃഷ്ണൻ സ്രി.ഐ.ടി.യു), പി. ബിജു (ഐ.എൻ.ടി.യു.സി), സന്തോഷ് കുമാർ ഇ.എസ് (അക്വ), എം.എം. ജോർജ് (AlTUC), ആദർശ് വി (എഫ് ക്വ), ഒ പ്രകാശ് (ഓഫീസർ ആന്റ് എഞ്ചിനീയർ അസോസിയേഷൻ), വൽസപ്പൻ നായർ (പെൻഷൻ കൂട്ടായ്മ) എന്നിവർ സംസാരിച്ചു.