സംഘടനാ വാർത്തകൾ

ജലജീവന്‍ മിഷൻ വായ്പയ്ക്കു വേണ്ടി വാട്ടർ അതോറിറ്റിയുടെ വരുമാനം പണയപ്പെടുത്താമെന്ന നിർദ്ദേശത്തിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

ജലജീവന്‍ മിഷൻ വായ്പയ്ക്കു വേണ്ടി വാട്ടർ അതോറിറ്റിയുടെ വരുമാനം പണയപ്പെടുത്താമെന്ന നിർദ്ദേശത്തിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു.

എല്ലാ ഗ്രാമീണ വീടുകളിലും ഒരാൾക്ക് പ്രതിദിനം 55 ലിറ്റർ കുടിവെള്ളം ഉറപ്പ് വരുത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ മാച്ചിംഗ് ഗ്രാന്റ് നൽകുന്നതിന് സംസ്ഥാന സർക്കാരിന് ഫണ്ടുകൾ ഇല്ലാത്തതിനാൽ, ലോണുകൾ എടുക്കാൻ പ്രസ്തുത പദ്ധതിയിൽ നൽകുന്ന കണക്ഷണുകളിലെ വരുമാനം തിരിച്ചടവിനായി ഉപയോഗിക്കാമെന്ന വാട്ടർ അതോറിറ്റി മാനേജ്‌മെന്റ് നിർദ്ദേശത്തിനെതിരെ വാട്ടർ അതോറിറ്റി ഓഫീസർമാർ സംസ്ഥാന വ്യാപകമായി 11 കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ്ണ നടത്തി.

തിരുവനന്തപുരം ജലഭവന് മുന്നിൽ നടന്ന ധർണ്ണ സി ഐ ടി യു ജില്ലാ വൈസ്പ്രസിഡന്റ് ബി സത്യൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഒരാൾക്ക് ഒരാൾക്ക് കുറഞ്ഞത് 100 ലിറ്റർ കണക്കാക്കിയുള്ള പദ്ധതികളാണ് വേണ്ടത്. 22.5 ലിറ്ററിന്റെ പണം അഥവാ 25% തുക കേന്ദ്രത്തിൽ നിന്ന് ലഭിക്കാനാണ് 12,000 കോടി രൂപ ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാൻ വാട്ടർ അതോറിറ്റി ശ്രമിക്കുന്നത്. ഇതിനായി വാട്ടർ അതോറിറ്റിയുടെ റവന്യു പണയപ്പെടുത്താം എന്ന നിർദ്ദേശമാണ് കൂടിയാലോചനകളില്ലാതെ മാനേജ്‌മെന്റ് സർക്കാരിന് മുന്നിൽ വച്ചിട്ടുള്ളത്. ഇത്‌ വിതത്തെടുത്ത് കുത്തുന്നതിന് സമാനമാണെന്ന് ഉദ്ഘാടകൻ പറഞ്ഞു.

അക്വ ജില്ലാ പ്രസിഡന്റ് മണിമഞ്ജുഷ അധ്യക്ഷത വഹിച്ച യോഗത്തിൽ റംസി ആസാദ് സ്വാഗതവും അനൂപ് എസ് എൽ നന്ദിയും പറഞ്ഞു. അക്വ സംസ്ഥാന പ്രസിഡന്റ് തമ്പി എസ് വിശദീകരണം നടത്തി. അക്വ സംസ്ഥാന സെക്രട്ടറി ജോയി എച്ച് ജോൺസ്, സരിതാ ഭാദുരി എന്നിവർ സംസാരിച്ചു.