സംഘടനാ വാർത്തകൾ - Activities

ചരിത്രമായി മാറിയ അക്വ അഞ്ചാം സംസ്ഥാന സമ്മേളനം

ചരിത്രമായി മാറിയ അക്വ  അഞ്ചാം സംസ്ഥാന സമ്മേളനം

അസിസ്റ്റന്റ് എഞ്ചിനീയറായി അഡ്വൈസ് ലഭിച്ചവർക്ക് അക്വ പരിശീലനം നൽകികി

വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായി അഡ്വൈസ് ലഭിച്ചവർക്ക് അക്വയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി അക്വ സംസ്ഥാന ജനറൽസെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഇ എസ് ഉദ്ഘാടനം ചെയ്തു. മദ്ധ്യ മേഖല ചീഫ് എഞ്ചിനീയർ സലീം പി കെ മുഖ്യ അതിഥിയായി. മുഹമ്മദ് ഷാഫി സ്വാഗതം ആശംസിച്ച പരിപാടിയിൽ ജെ മോഹൻകുമാർ, റാഫേൽ, ശിഹാബുദ്ദീൻ, ഡോ.ഷൈജു തടത്തിൽ, ശശിധരൻ നായർ, തംപി എസ്, ജോയി എച്ച് ജോൺസ് എന്നിവ...

ലോക ജലദിന പരിപാടികൾ

ലോകജലദിനാചരണം മലിനജല നിർമാർജനം പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും സെമിനാർ 2024 മാർച്ച് 23   1 മണി സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മുട്ടത്തറ സുഹൃത്തേ, മാർച്ച് 22 ഈ വർഷവും ലോകജലദിനമായി ആചരിക്കുകയാണ്. ജലം ലോകസമാധാനത്തിന് എന്നതാണ് ഈ വർഷത്തെ ജലദിന മുദ്രാവാക്യം. ജലവുമായി ബന്ധപ്പെട്ട വിവിധ പ്രസ്നങ്ങൾ ചർച്ചാവിധേയമാക്കുകയും പരിഹാരനിർദ്ദേശങ്ങൾകരുപ്പിടിപ്പിക്കുകയും ചെയ്യാനുള്ള അവസരമ...

ദാഹമകറ്റാൻ നീരിടം

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് എറണാകുളം ജില്ലാ കമ്മിറ്റി കൊടും ചൂടിൽ വലയുന്ന നഗര വാസികൾക്കായി ദാഹം അകറ്റാൻ ഉള്ള ഒരുക്കിയ " നീരിടം " കടവന്ത്ര ഓഫീസിനു മുന്നിൽ കൊച്ചി നഗര സഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ആർ. റെനീഷ് ഉദ്‌ഘാടനം ചെയ്തു

ജലദിന പരിപാടി പത്തനംതിട്ട

ജനകീയ ജലനയം കേരളത്തിന്റെ കരുതൽ എന്ന വിഷയത്തിൽ പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ തുറന്ന സെമിനാർ നടത്തി.

ജലസംരക്ഷണവും ആരോഗ്യവും

ലോക ജലദിനത്തോടനുബന്ധിച്ച് ജലസംരക്ഷണവും ആരോഗ്യവും എന്ന വിഷയത്തിൽ അക്വയുടെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

വാട്ടർ ക്വിസ്

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ ക്വിസ് നടത്തി. സെക്രട്ടറിയേറ്റ് അംഗം സുരേഷ് സർ ക്വിസ് മാസ്റ്റർ ആയ പരിപാടിയിൽ 22 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. വിജു മോഹൻ ഉദ്‌ഘാടനം ചെയ്തു.22 ടീമുകൾ മാറ്റുരച്ച പ്രാഥമിക റൗണ്ടിൽ നിന്നും 8ടീമുകൾ ഫൈനൽ റൗണ്ടിൽ എത്തി. വാശിയേറിയ മത്സരത്തിൽ ആലുവയിൽ നിന്നുള്ള വീണ -മാഹീൻ ടീ...

മലിനജല നിർമാർജനം- പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും സെമിനാർ സംഘടിപ്പിച്ചു

  തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജലദിനം ആഘോഷിച്ചു. തിരുവനന്തപുരം നഗരത്തിൽ മുട്ടത്തറയിലുള്ള സീവേജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റാണ് ആഘോഷത്തിന്‍റെ വേദിയായത്. “കേരളത്തിലെ സിവറേജ് മേഖല - പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും” എന്ന വിഷയത്തിൽ നടന്ന സെമിനാർ ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർ ശ്രീ. നാരായണൻ നമ്പൂതിരി ടി വി ഉദ്ഘാടനം ചെയ്തു. സിവറേജ് അടക്കമുള്ള പ്രോജക്ടുകളിൽ പ...

അക്വ സംസ്ഥാന കൺവെൻഷൻ കോട്ടയത്ത്

അക്വ സംസ്ഥാന കൺവെൻഷൻ കോട്ടയത്ത് ജൂലായിൽ വച്ച്

ADB പദ്ധതി പുനരാവിഷ്കരിക്കുക

നിർദ്ധിഷ്ട കൊച്ചി എഡിബി കുടിവെള്ള പദ്ധതി ഒഴിവാക്കികൊണ്ട് സുതാര്യത ഉറപ്പാക്കി പുനരാവിഷ്കരിക്കണമെന്ന് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു. വാട്ടർ അതോറിറ്റിയിൽ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നും,പെൻഷൻ പരിഷ്കാരണം അടിയന്തിരമായി ഉത്തരവാക്കണമെന്നും ജീവനകാരുടെ പി എഫ്, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയ അവകാശങ്ങൾ അനുവദിക്കണമെന്നും കോട്ടയത്തു ചേർന്ന  സംസ്ഥാന...