
ലോകജലദിനാചരണം
മലിനജല നിർമാർജനം പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും
സെമിനാർ
2024 മാർച്ച് 23
1 മണി
സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റ്, മുട്ടത്തറ
സുഹൃത്തേ,
മാർച്ച് 22 ഈ വർഷവും ലോകജലദിനമായി ആചരിക്കുകയാണ്. ജലം ലോകസമാധാനത്തിന് എന്നതാണ് ഈ വർഷത്തെ ജലദിന മുദ്രാവാക്യം. ജലവുമായി ബന്ധപ്പെട്ട വിവിധ പ്രസ്നങ്ങൾ ചർച്ചാവിധേയമാക്കുകയും പരിഹാരനിർദ്ദേശങ്ങൾകരുപ്പിടിപ്പിക്കുകയും ചെയ്യാനുള്ള അവസരമാണിത്. ഈ വിഷയം ചർച്ച ചെയ്യുമ്പോൾ പലപ്പോഴും മലിനജലനിർമ്മാർജനത്തിന് അർഹമായ പരിഗണന നൽകാറില്ല.
വ്യക്തിശുചിത്വത്തിന്‍റെ കാര്യത്തിൽ രാജ്യത്തിനു തന്നെ മാതൃകയായ കേരളം പരിസരശുചിത്വത്തിന്‍റെ കാര്യത്തിൽ ഇനിയമേറെ മുന്നേറാനുണ്ടെന്ന് നമുക്കറിയാം. മനുഷ്യരുൽപാദിപ്പിക്കുന്ന മാലിന്യങ്ങൾ പ്രകൃതിയിലേക്ക് വലിച്ചെറിയാനുള്ള അവകാശം നമുക്കില്ല. പ്രകൃതിയിലെ സസ്യജന്തുജാലങ്ങൾക്കും ജലസ്രോതസ്സുകൾക്കും മണ്ണിനും മനുഷ്യസമൂഹത്തിന് തന്നെയും അപകടമില്ലാത്ത രീതിയിൽ നമ്മുടെ മാലിന്യങ്ങൾ സംസ്കരിക്കുകയെന്നത് സംസ്കാരസമ്പന്നരെന്നഭിമാനിക്കുന്ന നമ്മുടെ കടമയാണ്.
ഈ സാഹചര്യത്തിൽ ഈ മേഖലയിൽ നമ്മുടെ സംസ്ഥാനം കൈവരിച്ച നേട്ടങ്ങളും പരിഹരിക്കപ്പെടേണ്ട പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിനായി ഈ ജലം ഉതകണമെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) 2024 മാർച്ച് 23ന് ഉച്ചക്ക് 1 മണിക്ക് മുട്ടറ സീവേജ് ട്രീറ്റ്മെന്‍റ് പ്ലാന്‍റിൽ വച്ച് ഈ വിഷയത്തിൽ ഒരു സെമിനാർ സംഘടിപ്പിക്കുന്നു.
ഈ മേഖലയിലെ വിദഗ്ദ്ധരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഈ പരിപാടിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു.
തിരുവനന്തപുരം ജില്ലാ സെക്രട്ടറി
16-03-2024
അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ)
തിരുവനന്തപുരം ജില്ലാ കമ്മിറ്റി
