
വാട്ടർ അതോറിറ്റിയിൽ അസിസ്റ്റന്റ് എഞ്ചിനീയറായി അഡ്വൈസ് ലഭിച്ചവർക്ക് അക്വയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു. പരിശീലന പരിപാടി അക്വ സംസ്ഥാന ജനറൽസെക്രട്ടറി ശ്രീ സന്തോഷ് കുമാർ ഇ എസ് ഉദ്ഘാടനം ചെയ്തു. മദ്ധ്യ മേഖല ചീഫ് എഞ്ചിനീയർ സലീം പി കെ മുഖ്യ അതിഥിയായി. മുഹമ്മദ് ഷാഫി സ്വാഗതം ആശംസിച്ച പരിപാടിയിൽ ജെ മോഹൻകുമാർ, റാഫേൽ, ശിഹാബുദ്ദീൻ, ഡോ.ഷൈജു തടത്തിൽ, ശശിധരൻ നായർ, തംപി എസ്, ജോയി എച്ച് ജോൺസ് എന്നിവർ ക്ളാസുകളെടുത്തു. സുരേഷ് കെ ക്രോഡീകരണം നടത്തി. സത്താർ നന്ദി രേഖപ്പെടുത്തി.
