സംഘടനാ വാർത്തകൾ

വാട്ടർ ക്വിസ്

വാട്ടർ ക്വിസ്

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാട്ടർ ക്വിസ് നടത്തി. സെക്രട്ടറിയേറ്റ് അംഗം സുരേഷ് സർ ക്വിസ് മാസ്റ്റർ ആയ പരിപാടിയിൽ 22 ടീമുകൾ പങ്കെടുത്തു. ക്വിസ് മത്സരം എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീ. വിജു മോഹൻ ഉദ്‌ഘാടനം ചെയ്തു.22 ടീമുകൾ മാറ്റുരച്ച പ്രാഥമിക റൗണ്ടിൽ നിന്നും 8ടീമുകൾ ഫൈനൽ റൗണ്ടിൽ എത്തി. വാശിയേറിയ മത്സരത്തിൽ ആലുവയിൽ നിന്നുള്ള വീണ -മാഹീൻ ടീം വിജയിച്ചു. വിജയികൾക്ക് ചീഫ് എഞ്ചിനീയർ ശ്രീ. വി കെ പ്രദീപ്‌ സമ്മാനവിതരണം നടത്തി.