സംഘടനാ വാർത്തകൾ

മലിനജല നിർമാർജനം- പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും സെമിനാർ സംഘടിപ്പിച്ചു

മലിനജല നിർമാർജനം- പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും സെമിനാർ സംഘടിപ്പിച്ചു

 

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജലദിനം ആഘോഷിച്ചു. തിരുവനന്തപുരം നഗരത്തിൽ മുട്ടത്തറയിലുള്ള സീവേജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റാണ് ആഘോഷത്തിന്‍റെ വേദിയായത്.

“കേരളത്തിലെ സിവറേജ് മേഖല - പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും” എന്ന വിഷയത്തിൽ നടന്ന സെമിനാർ ദക്ഷിണമേഖലാ ചീഫ് എഞ്ചിനീയർ ശ്രീ. നാരായണൻ നമ്പൂതിരി ടി വി ഉദ്ഘാടനം ചെയ്തു. സിവറേജ് അടക്കമുള്ള പ്രോജക്ടുകളിൽ പ്രോജക്ട് മാനേജ്മെന്‍റിന്‍റെ പ്രാധാന്യത്തെ പറ്റി അദ്ദേഹം സംസാരിച്ചു.

“സിവറേജ് പദ്ധതികളിൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ പങ്ക്” എന്ന വിഷയത്തിൽ സംസ്ഥാന ആസൂത്രണ ബോർഡ് അംഗം പ്രൊഫ. ജിജു പി അലക്സ് പ്രഭാഷണം നടത്തി. കാലാവസ്ഥാവ്യതിയാനത്തിന്‍റെ അടക്കം പശ്ചാത്തലത്തിൽ ജലസംരക്ഷണത്തിനുള്ള ശാസ്ത്രീയമാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നാഷണൽ ഗ്രീൻ ട്രിബ്യൂണലിന്‍റെ വിധി അനുസരിച്ച് എല്ലാ തദ്ദേശഭരണസ്ഥാപനങ്ങളും മലിനജലസംസ്കരണസംവിധാനങ്ങൾ സ്ഥാപിക്കേണ്ടതുണ്ട്. ഇല്ലാത്ത പക്ഷം ഭീമമായ തുക പിഴയായി നൽകേണ്ടി വരുന്ന സാഹചര്യമാണ് ഇന്നുള്ളത്.

 സീവേജ് ട്രീറ്റ് മെന്‍റ് പ്ലാന്‍റിൽ നിന്ന് പുറത്തുവരുന്ന വെള്ളം ഉപയോഗിച്ച് ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്നതിനെ പറ്റി മുട്ടത്തറ എഞ്ചിനീയറിംഗ് കോളേജിലെ അദ്ധ്യാപകരായ ഡോ. സി. ശ്രീകാന്ത്, പ്രൊഫ. അനസ് എസ്. ആർ എന്നിവർ പ്രഭാഷണം നടത്തി. നെതർലാൻഡ്സ് എംബസി, ഇംപാക്ട് ഹൈഡ്രജൻ, യൂണിവേഴ്സിറ്റി ഒഫ് ഗ്രോനിംഗെൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഹൈഡ്രജൻ ഹാക്കത്തോണിൽ ഒന്നാം സ്ഥാനം നേടിയ പ്രോജക്റ്റാണിത്.

തിരുവനന്തപുരം സിവറേജ് വെർട്ടിക്കൽ സൂപ്രണ്ടിംഗ് എഞ്ചിനീയർ ശ്രീ. ബൈജു. വി “കേരള വാട്ടർ അതോറിറ്റിയും സിവറേജ് മേഖലയും” എന്ന വിഷയം അവതരിപ്പിച്ചു. “കേരള വാട്ടർ അതോറിറ്റിയുടെ കാര്യക്ഷമത - സാങ്കേതികവും സാമ്പത്തികവും” എന്ന വിഷയത്തിൽ അക്വ സംസ്ഥാന പ്രസിഡന്‍റ് ശ്രീ. തമ്പി എസ് സംസാരിച്ചു. ശ്രീ……. ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. സെമിനാറിൽ നടന്ന ചർച്ചകൾ അക്വ സംസ്ഥാന സെക്രട്ടറി ശ്രീ. ജോയ് എച്ച് ജോൺസ് ക്രോഡീകരിച്ചു.

അക്വ ജില്ലാ പ്രസിഡന്‍റ് ശ്രീമതി മണിമഞ്ജുഷ അദ്ധ്യക്ഷയായിരുന്നു. ശ്രീ അനിൽ ആർ സ്വാഗതവും ശ്രീ. ഹസീബ് നന്ദിയും പറഞ്ഞു. ജലത്തെ വാണിജ്യവസ്തുവാക്കി മാറ്റുവാനും ജലം ജന്മാവകാശമെന്ന തത്വം ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കുവാനും തയ്യാറാകുമെന്ന ജലദിന പ്രതിജ്ഞ എടുത്തുകൊണ്ടാണ് പരിപാടി അവസാനിച്ചത്.