സംഘടനാ വാർത്തകൾ - Activities

എഡിബി പദ്ധതിയുടെ മറവിൽ ജലവിതരണം സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം

കൊച്ചിയിലെ ജലവിതരണം എഡിബി പദ്ധതിയുടെ മറവിൽ സൂയസ് കമ്പനിയെ ഏൽപ്പിക്കാനുള്ള ശ്രമത്തിനെതിരെ കണ്ണൂർ - കാസർകോട് ജില്ലാ കമ്മറ്റിയുടെ നേതൃത്തത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു

വാട്ടർ ക്വിസ് 2024

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേർസ് കാസറഗോഡ് വാട്ടർ അതോറിറ്റി കാമ്പസിൽ വച്ച് ജില്ലാ തല വാട്ടർ ക്വിസ് നടത്തി. ക്വിസ് പരിപാടി വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ശ്രീ. വിനോദ് കെ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരത്തിൽ എട്ട് ടീമുകൾ പങ്കെടുത്തു  സൂരജ്. കെ എൻ- സുമേഷ്.കെ ടീം  ഒന്നാം സ്ഥാനവും ശ്രീലാൽ- അഖിലേഷ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ക്വിസ് പരിപാടിയിൽ  ശ്രീ കെ....

ലോക പരിസ്ഥിതി ദിനം

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അക്വ കണ്ണൂർ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസറഗോഡ് P H ഡിവിഷൻ ഓഫീസ് പരിസരത്ത്  മൂന്ന് തെങ്ങിൻ തൈകൾ  നട്ടു. Dy CE ചന്ദ്രകുമാർ സർ, EE പ്രകാശൻ എ വി, EE പ്രകാശൻ എന്നിവർ പങ്കെടുത്തു

പെൻഷൻ സംഘടനകളുടെ കൂട്ടായ്മയുടെ റിലേ നിരാഹാര സത്യാഗ്രഹത്തിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് അക്വ പ്രകടനം നടത്തി

സർക്കാർ മേഖലയിൽ   ശമ്പള പരിഷ്കരണവും പെൻഷൻ പരിഷ്കരണവും നടപ്പാക്കി മൂന്ന് വർഷം കഴിഞ്ഞിട്ടും വാട്ടർ അതോറിറ്റിയിലെ പെൻഷൻകാർക്ക്  പെൻഷൻ പരിഷ്കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് മുഴുവൻ പെൻഷൻ സംഘടനകളും സംയുക്തമായി വാട്ടർ അതോറിറ്റിക്ക് മുന്നിൽ നടത്തുന്ന റിലേ സത്യാഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് അക്വയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. പ്രകടനത്തിന്  അക്വ സംസ്ഥാന പ്രസിഡന്റ് തമ്പി എസ, സം...

വാട്ടർ ക്വിസ് 2024 തൃശൂർ ജില്ലാതല മത്സരങ്ങൾ സമാപിച്ചു

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (AKWAO) തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 23.07.2024 ന് തൃശ്ശൂർ ചെമ്പുക്കാവിൽ ഉള്ള PH ഡിവിഷൻ ഓഫീസ് പരിസരത്ത് വച്ച്  ജില്ലാതല വാട്ടർ ക്വിസ് നടത്തി.  ഉദ്ഘാടന ചടങ്ങിന് അധ്യക്ഷത വഹിച്ചത്  അക്വ ജില്ലാ പ്രസിഡണ്ട് ആയ ശ്രീമതി. പ്രജിത ആയിരുന്നു. തൃശ്ശൂർ സർക്കിൾ ഓഫീസിലെ ഡെപ്യൂട്ടി സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീ. ഗണേഷ്, തൃശ്ശൂർ സബ് ഡിവിഷൻ ഓഫ...

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സമ്മേളനത്തിന് അഭിവാദ്യം

കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ സമ്മേളനത്തെ അക്വ സംസ്ഥാന ട്രഷറർ ശ്രീ രഞ്ജീവ് എസ് അഭിവാദ്യം ചെയ്തു സംസാരിച്ചു.

ജലമേഖലയിലെ പ്രശ്നങ്ങൾ നേരിടാൻ യോജിച്ച നീക്കം അനിവാര്യം

ജലമേഖലയിലെ പ്രശ്നങ്ങൾ നേരിടുന്നതിനും വാട്ടർ അതോറിറ്റിയുടെ നിലനില്പിനും യോജിച്ച നീക്കം അനിവാര്യമെന്ന് അക്വ ജനറൽസെക്രട്ടറി ശ്രീ ഇ എസ് സന്തോഷ് കുമാർ. കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സിഐടിയു) സമ്മേളനത്തോടനുബന്ധിച്ച് നടന്ന സുഹൃദ് സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ പോസ്റ്റ് തിരുവനന്തപുരത്തേക്ക് മാറ്റിയതിനെതിരെ പ്രതിഷേധ യോഗം സംഘടിപ്പിച്ചു

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് അക്വയുടെ നേതൃത്വത്തിൽ ഹെഢ് ഓഫീസിന് മുന്നിൽ പ്രതിഷേധ യോഗം ചേർന്നു. പൊതുജന മദ്ധ്യത്തിൽ വാട്ടർ അതോറിറ്റി ഓഫീസർമാരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പുറത്തിറക്കിയ വിചിത്ര ഉത്തരവ് പിൻവലിക്കണമെന്ന് അക്വ ആവശ്യപ്പെട്ടു. അക്വ സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കുമാർ ഇ എസ്. സംസാരിച്ചു. അക്വ പ്രസിഡന്റ എസ് തമ്പി അദ്ധ്യക്ഷനായ യോഗത്തി...

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയറുടെ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ ആലപ്പുഴ ജില്ലയിലെ ഓഫീസർമാർ പ്രതിഷേധിച്ചു.

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയറുടെ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ ആലപ്പുഴ ജില്ലയിലെ ഓഫീസർമാർ പ്രതിഷേധിച്ചു. പ്രതിഷേധ പരിപാടികൾക്ക് അക്വ സംസ്ഥാന സെക്രട്ടറി ശ്രീ. ശിഹാബുദ്ദീൻ കെ, ആലപ്പുഴ ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ, ജില്ലാ പ്രസിഡന്റ് ഹഷീർ എന്നിവർ നേതൃത്വം നൽകി. വീഡിയോ കാണുക

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക

വയനാട് ജില്ലയിൽ ഉരുൾപൊട്ടലിൽ അക്വപ്പെട്ടവർക്ക് ആശ്വാസമേകുന്ന പ്രവർത്തനങ്ങളിൽ പങ്കാളികളാകുക.