സംഘടനാ വാർത്തകൾ - Activities

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് നടത്തിയ യോഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

ആലപ്പുഴ സൂപ്രണ്ടിങ് എഞ്ചിനീയർ തസ്തിക തിരുവനന്തപുരത്തേക്ക് മാറ്റിയതിൽ പ്രതിഷേധിച്ച് നടത്തിയ യോഗം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടിയന്തിരമായി ഒരു ദിസത്തെ ശമ്പളം നൽകുക

വയനാട് ജില്ലയിൽ ഉരുൾപൊട്ടൽ കാരണം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാൻ അടിയന്തിരമായി വാട്ടർ അതോറിറ്റി ഓഫീസർമാർ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് അക്വ ആഹ്വാനം ചെയ്യുന്നു. നിങ്ങൾ നൽകിയ തുകയുടെ വിവരങ്ങൾ ഇതോടൊപ്പമുള്ള ഫോമിൽ പോസ്റ്റ് ചെയ്യുക ഫോം പൂരിപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വയനാട് ജില്ലയിലെ ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ അക്വ സംസ്ഥാന കമ്മറ്റി അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി

അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് സംസ്ഥാന കമ്മറ്റി അംഗങ്ങൾ വയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ പുനരധിവാസത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷത്തി പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ആദ്യ ഗഢുവായി കൈമാറി.

വയനാട് ദുരിതാശ്വാസത്തിന് 5 ദിവസത്തെ ശമ്പളത്തിൽ കുറയാത്ത തുക നൽകുക

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല എന്ന ഗ്രാമങ്ങളെ  ഇല്ലാതാക്കിയ ഉരുൾപൊട്ടലിൽ അവശേഷിച്ച എല്ലാം നഷ്ടപ്പെട്ട മനുഷ്യരെ ഹൃദയം കൊണ്ട് മലയാളി ഏറ്റെടുത്തിരിക്കുന്ന കാഴ്ചകളാണ് നാം കണ്ട് കൊണ്ടിരിക്കുന്നത്. അതിജീവിച്ച കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ ഇടുക്കിയിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും ഓടിയെത്തിയ അമ്മമാർ, ചാലിയാർ പുഴയിൽ ജീവൻ ബലി കൊടുത്ത് മനുഷ്യജീവൻ തിരഞ്ഞ യുവജനങ്ങൾ, ആദിവാസി കുഞ്ഞിനെ മാറോടണച്ച് സുരക...

ടെക്നിക്കൽ മെമ്പർക്ക് കാലാവധി നീട്ടി നൽകുന്നതിനെതിരെ അക്വ ജലവിഭവവകുപ്പ് മന്ത്രിക്ക് പരാതി നൽകി

ടെക്നിക്കൽ മെമ്പർക്ക് കാലാവധി നീട്ടി നൽകുന്നതിനെതിരെ അക്വ ജലവിഭവവകുപ്പ് മന്ത്രിക്ക് പരാതി നൽകി പരാതി 👉 Click Here  

ടെക്നിക്കൽ മെമ്പറുടെ കരാർ നിയമനം- അക്വ പ്രതിഷേധിച്ചു

വാട്ടർ അതോറിറ്റിയിലെ സാങ്കേതിക വിഭാഗത്തിലെ ഏറ്റവും ഉയർന്ന  ടെക്നിക്കൽ മെമ്പർ പദവിയിൽ കരാർ നിയമനം ഒരു മാസത്തേക്ക് കൂടി നീട്ടി നൽകിയതിൽ പ്രതിഷേധിച്ച് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജലഭവന് മുന്നിൽ പ്രതിഷേധ യോഗം നടത്തി. പ്രതിഷേധം അക്വ സംസ്ഥാന സെക്രട്ടറി ജോയി എച്ച് ജോൺസ് ഉദ്ഘാടനം ചെയ്തു. അനിൽ പി സ്വാഗതവും റംസി ആസാദ് നന്ദിയും പറഞ്ഞു. അഞ്ചാം തീയതി...

കോഴിക്കോട് റീജിയണൽ ഓഫീസിൽ ടെക്നിക്കൽ മെമ്പറുടെ കരാർ നിയമനത്തിനെതിരെ പ്രതിഷേധം

ഉത്തരമേഖലാ ചീഫ് എഞ്ചിനീയറുടെ ഓഫീസിന് മുന്നിൽ അക്വ കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അക്വ സംസ്ഥാന ജനറൽസെക്രട്ടറി സന്തോഷ് കുമാർ ഇ എസ്, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ബാബു എം എസ് എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി

എച് ആർ ഡി ചീഫ് എഞ്ചിനീയറെ അകാരണമായി മാറ്റി പൊതുസ്ഥലംമാറ്റം അട്ടിമറിച്ചതിലും ടെക്നിക്കൽ മെമ്പറെ കരാറടിസ്ഥാനത്തിൽ നിയമിച്ചതിനെതിരെയും അക്വ ജലഭവനിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി

  കേരള വാട്ടർ അതോറിറ്റിയുടെ ഉന്നത തലത്തിലുള്ള തന്ത്രപ്രധാനമായ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തി ചില ഇടനിലക്കാർ വഴി വാട്ടർ അതോറിറ്റി യെ സ്വകാര്യവത്കരിക്കാൻ നടത്തുന്ന ഏത് ശ്രമത്തെയും പൊതുജനങ്ങളെ അണി നിരത്തി ചെറുക്കുമെന്ന് സി. ഐ. റ്റി. യു സംസ്ഥാന സെക്രട്ടറി കെ. എസ്. സുനിൽകുമാർ പറഞ്ഞു.  വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് അസോസിയേഷൻ ഒഫ് കേരള വാട്ടർ അതോറിറ്റി ഓഫീസേഴ്സ് (അക്വ) ജലാഭ...

അക്വ സംസ്ഥാന തല വാട്ടർ ക്വിസ് മത്സരം കൊല്ലത്ത് വച്ച്

അക്വ സംസ്ഥാന തല വാട്ടർ ക്വിസ് മത്സരം കൊല്ലത്ത് വച്ച്  നവംബർ 1 ന് നടക്കും. ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവരാണ് സംസ്ഥാനതല ക്വിസ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.

അക്വ കണ്ണൂർ കാസറഗോഡ് ജില്ല കമ്മിറ്റി യാത്രയയപ്പും ജനറൽ ബോഡി യോഗവും സംഘടിപ്പിച്ചു

അക്വ കണ്ണൂർ കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലയിൽ നിന്ന് വിരമിച്ച ശ്രീ.രഘു മേതല്ലൂർ (അക്വ ജില്ല പ്രസിഡണ്ട്, ശ്രീ.സജി.വി.എസ് (അക്വ സംസ്ഥാന കമ്മിറ്റി അംഗം) എന്നിവർക്ക് സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി. യാത്രയയപ്പ് യോഗം ശ്രീ.പി.പുരുഷോത്തമൻ (എ.കെ.ജി ഹോസ്പിറ്റൽ പ്രസിഡന്റ് ,സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ) ഉദ്ഘാടനം ചെയ്ത് ഉപഹാര വിതരണം നടത്തി. യോഗത്തിൽ ശ്രീ കെ. ഗിരീഷ് ബാബു (അക്...