നിർദ്ധിഷ്ട കൊച്ചി എഡിബി കുടിവെള്ള പദ്ധതി ഒഴിവാക്കികൊണ്ട് സുതാര്യത ഉറപ്പാക്കി പുനരാവിഷ്കരിക്കണമെന്ന് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.
വാട്ടർ അതോറിറ്റിയിൽ ശമ്പള പരിഷ്കരണത്തിലെ അപാകത പരിഹരിക്കണമെന്നും,പെൻഷൻ പരിഷ്കാരണം അടിയന്തിരമായി ഉത്തരവാക്കണമെന്നും ജീവനകാരുടെ പി എഫ്, പെൻഷൻ ആനുകൂല്യങ്ങൾ തുടങ്ങിയ അവകാശങ്ങൾ അനുവദിക്കണമെന്നും കോട്ടയത്തു ചേർന്ന സംസ്ഥാന കൺവെൻഷൻ ആവശ്യപ്പെട്ടു.
സ്വകാര്യമേഖല ലാഭസ്രോതസ്സുകളായ മേഖലകളിൽ ശ്രദ്ധയൂന്നുമ്പോൾ കനത്ത ചെലവുകളുള്ള സാമുൂഹിക ഉത്തരവാദിത്തം നിർവ്വഹിക്കുന്നത് പൊതുമേഖലാ സ്ഥാപനങ്ങളാണ്. വാട്ടർ അതോറിറ്റി പൈപ്പുവഴി കേരളത്തിലെ ഓരോ വീട്ടിലും വെള്ളമെത്തിക്കുമ്പോൾ കുപ്പിവെള്ള വില്പനയിലാണ് സ്വകാര്യമേഖലക്ക് താല്പര്യമെന്ന് അഡ്വ കെ അനിൽകുമാർ അഭിപ്രായപ്പെട്ടു. സ്വകാര്യവത്കരണ വെല്ലുവിളികളെ ഈ തിരിച്ചറിവോട് കൂടി വേണം സമീപിക്കാൻ എന്ന് അസോസിയേഷൻ ഓഫ് കേരള വാട്ടർ അതോറിറ്റി ഓഫിസേഴ്സ് സംസ്ഥാന കൺവെൻഷൻ കോട്ടയത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം വാടർ അതോറിറ്റി ബോർഡ് അംഗം ആർ സുഭാഷ് ഉദ്ഘാടനം ചെയ്തു. രുക്ഷമായ വരൾച്ചയോടോപ്പം ജൽജിവൻ പദ്ധതിയിൽ ഉൾപ്പെടെ വിതരണദൗത്യം ഏറെ വർദ്ധിക്കുന്ന വേളയിൽ വലിയ ഉത്തരവാദിത്വമാണ് ഇക്കഴിഞ്ഞ വർഷം മുതൽ വാട്ടർ അതോറിറ്റിക്ക് നിർവ്വഹിക്കേണ്ടി വരുന്നത്. ഈ സാഹചര്യത്തിൽ ജോലിയിലേക്ക് കടന്നുവരുന്ന യുവ ഉദ്യോഗസ്ഥരെ സജ്ജരാക്കുന്നതിൽ അക്വ സ്വികരിച്ച മാതൃക അഭിനന്ദനാർഹമെന്ന് അദ്ദേഹം ചുണ്ടിക്കാട്ടി. സംഘടനയുടെ നേതൃനിരയിൽ നിന്നും വിരമിച്ചുപോയ നേതാകളായ ശശിധരൻ നായർ, സജു സഹദേവൻ, സജി വിഎസ്, അജിത് എന്നിവർക്ക് യാത്രയയപ്പ് നൽകി.
പ്രതിനിധി സമ്മേളന റിപ്പോർട്ട് സന്തോഷ് കുമാർ ഇ എസ് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് അരവിന്ദ്, ഹരികൃഷ്ണൻ, സുനിൽ സുലൈമാൻ, അനുപ്, ഫിലിപ്പോസ് വർഗീസ്, സുബിൻ ബിജോയ്, മഞ്ജുറാണി, സൂറ തസ്‌നി, ബിന്ദു, രഞ്ജു, വർഷ, കൃഷ്ണകുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.
കേരള വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി പി ഉണ്ണികൃഷ്ണൻ അഭിവാദ്യം ചെയ്തുകൊണ്ട് സംസാരിച്ചു. ADB പദ്ധതി ഉൾപ്പെടെ ഒട്ടേറെ സമരമുഖങ്ങളിൽ ഓഫിസർമാരുടെ അസോസിയേഷനും എംപ്ലോയിസ് യൂണിയനും ഒന്നിച്ച് അണിനിരക്കുകയാണ് ഇന്ന്.കേരളാ വാട്ടർ അതോറിറ്റി ജീവനക്കാരുടെ അടിയന്തിര ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ നിർണ്ണായക നടപടികൾ കൈകൊള്ളണമെന്നും അതിന് ഉത്തരവാദിത്വം ഉള്ള ഓഫിസർമാരെ ഉൾക്കൊള്ളുന്ന സംഘടന എന്ന നിലക്ക് അക്വയോട് അദ്ദേഹം ആവശ്യപ്പെട്ടു. സൗഹാർദ്ദപൂർണ്ണമായ തൊഴിലാന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നതിന് സോദ്ദേശ നടപടികൾ സ്വികരിക്കണം.
പ്രതിനിധി സമ്മേളനം എസ് തമ്പി, ശശിധരൻ നായർ, സജു സഹദേവൻ, കെ സുരേഷ് എന്നിവർ പ്രസിഡിയമായി നിയന്ത്രിച്ചു. ഗിരീഷ് ബാബു നന്ദി പറഞ്ഞു.